രക്താർബുദം ബാധിച്ച് മരണത്തിന് കീഴടങ്ങുംമുൻപ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിച്ച് പെൺകുട്ടി- വൈകാരിക നിമിഷം

August 9, 2023

അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെയാണ് ഓരോ ജീവിതവും കടന്നു പോകുന്നത്. യുഎസിൽ നിന്നുള്ള ഒരു 10 വയസ്സുകാരി തന്റെ ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കാനുള്ള അവസാന ആഗ്രഹം നിറവേറ്റിയത് അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയ്ക്ക് കീഴടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ്. എമ്മ എഡ്വേർഡ്സ് എന്ന പെൺകുട്ടിക്ക് 2022 ഏപ്രിലിൽ രോഗം കണ്ടെത്തി. കുട്ടിയുടെ മാതാപിതാക്കളായ അലീനയും ആരോൺ എഡ്വേർഡും മകൾ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നിരുന്നാലും, 2023 ജൂണിൽ, എമ്മയുടെ അസുഖം ഭേദമാക്കാനാവാത്ത ഘട്ടത്തിലെത്തി എന്നവർക്ക് ഉൾക്കൊള്ളേണ്ടിവന്നു.

2023 ജൂലൈ 11 ന് അവൾ വിടപറഞ്ഞു. അതിനു മുൻപ്, അവസാന ആഗ്രഹമെന്നോണം പത്തുവയസുകാരിയായ മകളുടെ വിവാഹം മാതാപിതാക്കൾ അവളുടെ ആഗ്രഹം പോലെ നടത്തി. മരണത്തിനു മുൻപ് ഡിജെ എന്നറിയപ്പെടുന്ന തന്റെ സുഹൃത്ത് ഡാനിയൽ മാർഷൽ ക്രിസ്റ്റഫർ വില്യംസ് ജൂനിയറിനെ വിവാഹം കഴിക്കുക എന്നതായിരുന്നു എമ്മയുടെ സ്വപ്നം.

Read Also: കുടുംബം പോറ്റാൻ ഒരിക്കൽ വിൽക്കേണ്ടിവന്ന കാർ പെൺമക്കൾ അച്ഛന് തിരികെ സമ്മാനിച്ചപ്പോൾ- വൈകാരികമായ നിമിഷം

എമ്മയുടെ അന്ത്യാഭിലാഷം അറിഞ്ഞപ്പോൾ അവളുടെ കുടുംബവും സുഹൃത്തുക്കളും ചേർന്ന് അത് യാഥാർത്ഥ്യമാക്കി. ജൂൺ 29 ന് യുവ ദമ്പതികൾക്കായി എന്നവണ്ണം ഒരു ചടങ്ങ് നടന്നു. 100 അതിഥികൾ ഈ ചടങ്ങിൽ പങ്കെടുത്തു.എമ്മയുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, മരിക്കുന്നതിന് മുമ്പ് മകളെ അവളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നാണ് മാതാപിതാക്കൾ പറഞ്ഞത്.

Story highlights- A 10-year-old girl with acute lymphoblastic leukaemia fulfilled her last wish