കുടുംബാംഗങ്ങളെ കെട്ടിപ്പുണർന്ന് അല്ലു അർജുന്റെ ആഹ്ലാദ പ്രകടനം- വിഡിയോ

August 25, 2023

ദേശീയ പുരസ്‌കാര നിറവിലാണ് അല്ലു അർജുൻ. മികച്ച നടനുള്ള പുരസ്കാരം പുഷ്പയിലെ അഭിനയത്തിലൂടെ സ്വന്തമാക്കിയിരിക്കുകയാണ് താരം. സുകുമാർ സംവിധാനം നിർവഹിച്ച ‘പുഷ്പ’ അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു. തിയേറ്ററുകളെ ഇളക്കി മറിച്ച ചിത്രം ബോക്സ് ഓഫീസിലും വലിയ തരംഗമായി മാറിയിരുന്നു. പുരസ്‌കാരനേട്ടം അല്ലു അർജുൻ ആഘോഷിക്കുന്ന വിഡിയോ ശ്രദ്ധനേടുകയാണ്.

ചിത്രത്തിന്റെ സംവിധായകൻ സുകുമാറിനെയും മറ്റു കുടുംബാംഗങ്ങളെയും എല്ലാം അത്യധികം ആഹ്ലാദത്തോടെ കെട്ടിപുണരുകയാണ് അല്ലു അർജുൻ. ഇതാദ്യമായാണ് തെലുങ്കിൽ നിന്നും ഒരാൾ ദേശീയ പുരസ്കാരം നേടുന്നത്. അതേസമയം, തിയേറ്ററുകളെ ഇളക്കി മറിച്ച ചിത്രം ബോക്സ് ഓഫീസിലും വലിയ തരംഗമായി മാറിയിരുന്നു. ഡിസംബര്‍ 17നാണ് ‘പുഷ്പ’ ലോകവ്യാപകമായി തിയേറ്ററില്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘പുഷ്പ 2: ദ റൂളിന്റെ’ ചിത്രീകരണം പുരോഗമിക്കുകയാണ്.

Read Also: ജീവിതകാലം മുഴുവൻ നായയായി ജീവിക്കാൻ 12 ലക്ഷം രൂപ മുടക്കി; ഇനി യഥാർത്ഥ രൂപത്തിലേക്ക് മടങ്ങാൻ ആഗ്രഹിച്ച് യുവാവ്

ചിരഞ്ജീവി, ജൂനിയര്‍ എന്‍.ടി.ആര്‍ തുടങ്ങിയ സിനിമാപ്രവര്‍ത്തകര്‍ അല്ലു അര്‍ജുനെ പുരസ്‌കാര നേട്ടത്തില്‍ അഭിനന്ദിച്ച് രംഗത്തെത്തി. സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

Story highlights- allu arjun’s happiness