“എന്റെ യാത്രയെ അവിശ്വസനീയമാക്കിയവൾ”; ഇന്ത്യൻ തപാൽ ജീവനക്കാരിയെ പ്രശംസിച്ച് – ബിൽ ഗേറ്റ്സ്

August 23, 2023

മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായ ബിൽ ഗേറ്റ്‌സ് മാർച്ചിൽ ഒരാഴ്ച ഇന്ത്യ സന്ദർശിച്ചിരുന്നു. അവിടെ രാഷ്ട്രീയക്കാർ, വ്യവസായികൾ, സംരംഭകർ, സാമൂഹിക പ്രവർത്തകർ എന്നിവരുൾപ്പെടെ നിരവധി ആളുകളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. തുടർന്ന്, അദ്ദേഹം തന്റെ വെബ്‌സൈറ്റുകൾ ഉൾപ്പെടെ വിവിധ പ്ലാറ്റ്‌ഫോമുകളിലുടനീളം സന്ദർശനവുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും പങ്കിട്ടിരുന്നു. ഇപ്പോൾ ഇന്ത്യൻ തപാൽ ജീവനക്കാരിനൊപ്പം ബിൽഗേറ്റ്‌സ് പങ്കുവെച്ച ചിത്രവും അടികുറിപ്പുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.(Bill Gates Posts Picture With Indian Postal Worker)

ലിങ്ക്ഡ്ഇൻ പോസ്റ്റിലാണ് അദ്ദേഹം ചിത്രങ്ങൾ പങ്കിട്ടത്. “ഇന്ത്യയിലേക്കുള്ള എന്റെ യാത്രയിൽ അവിശ്വസനീയമാക്കിയ ഒരു ശക്തിയെ ഞാൻ കണ്ടുമുട്ടി: കുസുമ, പ്രാദേശിക തപാൽ വകുപ്പിൽ അത്ഭുതകരമായ സേവനം കാഴ്ച്ച വെക്കുന്ന ശ്രദ്ധേയയായ യുവതി” എന്ന അടിക്കുറിപ്പോടെയാണ് യുവതിക്കൊപ്പമുള്ള ചിത്രം അദ്ദേഹം പങ്കിട്ടത്.

Read Also: കോഴിക്കോടൻ മണ്ണിൽ ഭീമൻ പൂക്കളമൊരുങ്ങുന്നു; ലോകത്തെ ഏറ്റവും വലിയ പൂക്കളം ഒരുക്കാൻ കൈകോർത്ത് ഏഷ്യൻ പെയിന്റ്‌സും ഫ്‌ളവേഴ്‌സും

ബാംഗ്ലൂരിലെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിലെ ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ ആണ് കുസുമ. ഇന്ത്യയിലെ ഡിജിറ്റൽ ബാങ്കിംഗിനെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം കുറിച്ചതിങ്ങനെയാണ്. “ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ ഇന്ത്യ മുന്നിലാണ്. ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതിന് സ്മാർട്ട്ഫോൺ ഉപകരണങ്ങളും ബയോമെട്രിക്സും ഉപയോഗിക്കാൻ കുസുമയെപ്പോലുള്ള ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർമാരെ പ്രാപ്തരാക്കുന്നതിലും ഇന്ത്യ മുന്നിലാണ്.”

Story Highlights: Bill Gates Posts Picture With Indian Postal Worker