“നീയാണ് എനിക്ക് ആ ഭാഗ്യം തന്നത്”; കാഴ്ചാ പരിമിതിയുള്ള കുഞ്ഞിനെ ചേർത്തുപിടിച്ച് റൊണാൾഡോ!

ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുടബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. മൈതാനത്തിനകത്ത് മാത്രമല്ല പുറത്തും ആരാധകര്‍ക്ക് ഏറെ പ്രിയപെട്ടവനാണ്. ആരാധകരെ ചേർത്തുപിടിക്കുന്ന കാര്യത്തിലും റൊണാൾഡോ എന്നും ശ്രദ്ധ കാണിക്കാറുണ്ട്. ഇപ്പോഴിതാ റോണോയുടെ മറ്റൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.
A wonderful clip of Cristiano Ronaldo with a blind Christian fangirl 💛
— Dino (@PepsiEra) August 26, 2023
pic.twitter.com/2I0f9yK4zs
റൊണാൾഡോയുടെ അടുത്ത് ഓടി എത്തുന്ന കാഴ്ചാ പരിമിതിയുള്ള ഒരു കൊച്ചുപെൺകുട്ടി തന്റെ ആരാധന തുറന്നു പറയുന്ന വീഡിയോ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഹാട്രിക് നേടിയ അൽ ഫത്തഹുമായുള്ള മത്സര ശേഷമായിരുന്നു ഈ സംഭവം. “ഞാന്‍ നിങ്ങളുടെ വലിയ ആരാധികയാണെന്നും നിങ്ങളെ കാണാനാണ് ഞാൻ ഇവിടെ എത്തിയതെന്നും നിങ്ങളെ ഞാൻ ഇഷ്ടപ്പെടുന്നുവെന്നും നിങ്ങൾ നേടിയ ആ മൂന്ന് ഗോളുകളിൽ അത്ഭുതം തോന്നുന്നുവെന്നുമായിരുന്നു കുട്ടിയുടെ വാക്കുകൾ.
Read More: മലയാളികൾ കാത്തിരുന്ന ദിവസം ഇന്ന്; സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ആദ്യ മത്സരത്തിനിറങ്ങുന്നു
”നീയാണ് എനിക്ക് ആ ഭാഗ്യം തന്നത് എന്നായിരുന്നു” റൊണാൾഡോയുടെ മറുപടി. വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. കുഞ്ഞാരാധികയെ നെഞ്ചോട് ചേർത്ത് പിടിച്ച് അവളുടെ കയ്യിലുണ്ടായിരുന്ന പന്തിൽ ഓട്ടോഗ്രാഫും നൽകിയാണ് റൊണാൾഡോ മടക്കി അയച്ചത്.
Story Highlights: ristiano ronaldo meets blind fangirl wins hearts with his gesture