കുടുംബം പോറ്റാൻ ഒരിക്കൽ വിൽക്കേണ്ടിവന്ന കാർ പെൺമക്കൾ അച്ഛന് തിരികെ സമ്മാനിച്ചപ്പോൾ- വൈകാരികമായ നിമിഷം
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഹൃദയസ്പർശിയായ കഥകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ,ഇപ്പോഴിതാ, ഒരു ഹൃദ്യമായ വിഡിയോ ശ്രദ്ധനേടുകയാണ്. ഒരു പിതാവ് തന്റെ കുടുംബത്തെ പോറ്റാൻ വർഷങ്ങൾക്ക് മുമ്പ് വിറ്റ തന്റെ പ്രിയപ്പെട്ട കാറുമായി വീണ്ടും ഒന്നിക്കുന്ന വൈകാരിക നിമിഷമാണ് ഇത്. ഒരു പിതാവിന്റെ സ്നേഹത്തിന്റെ ആഴവും കുടുംബത്തിന്റെ ക്ഷേമം ഉറപ്പാക്കാൻ എത്രത്തോളം ചെലവഴിക്കും എന്നതും വിഡിയോ കാണിക്കുന്നു.
ട്വിറ്ററിൽ പങ്കിട്ട വിഡിയോ, ഒരു വൃദ്ധൻ ഒരു പാർക്കിംഗ് ലോട്ടിൽ നിന്ന് പുറത്തേക്ക് നടക്കുകയും തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കാറിന് സമാനമായ ഒരു കാർ കാണുകയും ചെയ്യുന്നു. അടിക്കുറിപ്പ് അനുസരിച്ച്, തന്റെ കുടുംബത്തിന് വേണ്ടി കാർ വിൽക്കേണ്ടിവന്നതാണ്.
വർഷങ്ങൾക്ക് ശേഷം, വിധിയുടെ സമ്മാനമെന്നോണം, അദ്ദേഹത്തിന്റെ പെൺമക്കൾക്ക് ആ കാർ ലഭിക്കുകയും അത് അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു. “ഈ അച്ഛൻ തന്റെ കുടുംബത്തോടൊപ്പം ഒരു പാർക്കിംഗ് ലോട്ടിലേക്ക് നടക്കുമ്പോൾ പച്ചനിറത്തിലുള്ള ഒരു കാർ ലോട്ടിന്റെ നടുവിൽ നിൽക്കുന്നതായി കണ്ടു- വർഷങ്ങൾക്കുമുമ്പ് കുടുംബം പോറ്റാൻ,വിൽക്കേണ്ടി വന്നതിനാൽ ആ മനുഷ്യൻ ഈ കാർ സ്നേഹത്തോടെ ഓർക്കുന്നു. ” അടിക്കുറിപ്പ് ഇങ്ങനെയാണ്.
‘അദ്ദേഹം വികാരാധീനനാകാൻ തുടങ്ങുന്നു- തന്റെ കാറുമായി ഉണ്ടായിരുന്ന ഉജ്ജ്വലമായ ഓർമ്മകൾ പങ്കുവെക്കുന്നു. അപ്പോൾ- ആ മനുഷ്യനെ അത്ഭുതപ്പെടുത്തിക്കൊണ്ട് മകൾ ഒരു താക്കോൽ നൽകുന്നു’-കുറിപ്പിൽ പറയുന്നു.
7.7 ദശലക്ഷത്തിലധികം ആളുകൾ ഈ വിഡിയോ കണ്ടു, പോസ്റ്റ് വൈറലായി മാറി. അദ്ദേഹത്തിന്റെ സന്തോഷം എല്ലാവരും ഏറ്റെടുത്തു.
Story highlights-Elderly man reunited with beloved car