കസവു സാരിയിൽ അനായാസമായി സ്‌കേറ്റിങ് ചെയ്യുന്ന അഞ്ചുവയസ്സുകാരി; കയ്യടിനേടി വീഡിയോ!

August 30, 2023

സ്കേറ്റിംഗ് ബോർഡ് കൈകാര്യം ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല.ഏറെ ശ്രദ്ധയോടെയും പ്രാഗത്ഭ്യത്തോടെയും ചെയ്യേണ്ട ഒന്നാണിത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു അഞ്ചു വയസുകാരിയുടെ വീഡിയോയാണ്. കസവു സാരിയിൽ സ്കേറ്റിംഗ് ചെയ്യുന്ന പെൺകുട്ടിയുടെ വീഡിയോ ആളുകളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. (five year old skates wearing keralas kasavu saree)

അഞ്ച് വയസുകാരിയായ ഐറ അയ്മെൻ ഖാനാണ് വീഡിയോയിൽ സ്‌കേറ്റിങ് ചെയ്യുന്നത്. വീഡിയോ ഫോട്ടോഗ്രാഫർ നവാഫ് ഷറഫുദ്ദീൻ ആണ് വീഡിയോ ചിത്രീകരിച്ചത്. കൊച്ചിയിലെ വീട്ടുമുറ്റത്തെ സ്കേറ്റ്പാർക്കായ ലൂപ്പിൽ നിന്നാണ് ഇത് എടുത്തത്. തിരുവോണത്തിന് തൊട്ടുമുമ്പുള്ള ദിവസമാണ് ഷറഫുദ്ധീൻ ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഐറയുടെ സ്കേറ്റിംഗ് കഴിവുകൾ അനേകം പേരെ അത്ഭുതപ്പെടുത്തുകയും അഭിനന്ദങ്ങൾ നേടികൊടുക്കുകയും ചെയ്തു.

ഇതാണ് ഇന്ന് കണ്ടതിൽ ഏറ്റവും നല്ല വീഡിയോ എന്നാണ് ആളുകൾ കമന്റുകൾ നൽകിയത്. ഇത്തരം നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.

Story Highlights: five year old skates wearing keralas kasavu saree