ഫ്ളവേഴ്സ് ടോപ് സിംഗറിൽ ഇനി നിർണ്ണായക നിമിഷങ്ങൾ; സീസൺ 3 ഗ്രാൻഡ് ഫിനാലേക്ക് ഗംഭീര തുടക്കം!!

August 29, 2023

പാട്ടിന്റെ പൂക്കാലവുമായെത്തി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ഫ്ളവേഴ്സ് ടോപ് സിംഗർ സീസൺ 3 ഗ്രാൻഡ് ഫിനാലേക്ക് ഗംഭീര തുടക്കം. തിരുവോണദിനത്തിൽ പ്രേക്ഷകർക്ക് ഓണസമ്മാനവുമായി വേദി കീഴടക്കാൻ കുട്ടിപ്പാട്ടുകാർ എത്തുന്നു. പ്രേക്ഷകർ കാത്തിരുന്ന കുട്ടിപ്പാട്ടുകാരിൽ ഒന്നാമനെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. തിരുവോണ ദിനത്തിൽ രാവിലെ പതിനൊന്ന് മണിയ്ക്ക് സംപ്രേഷണം ആരംഭിച്ചു. സൂപ്പർ സ്റ്റാർ സുരേഷ് ഗോപി പാട്ടുവേദിയിൽ അതിഥിയായി എത്തുന്ന ഓണ വിരുന്ന്. (flowers Top Singer Season 3 grand finale)

മത്സരത്തിൽ ഒന്നാമത്തെത്തുന്ന കുട്ടി പ്രതിഭയെ കാത്തിരിക്കുന്നത് വർമ്മ ഹോംസ് നൽകുന്ന 50 ലക്ഷം രൂപയുടെ ഫ്ലാറ്റാണ്. രണ്ടാം സമ്മാനം മെഡിമിക്സ് നൽകുന്ന 5 ലക്ഷം രൂപ ക്യാഷ് പ്രൈസ്. മൂന്നാം സമ്മാനമായി ഭീമ ജ്വലേർസ് ഗോൾഡൻ പെർഫോമറിന് ഭീമ നൽകുന്ന 10 പവൻ സ്വർണം.

Read also:ബ്ലാക്ക് പാന്തർ താരം ചാഡ്‌വിക് ബോസ്‌മാൻ അന്തരിച്ചു

സംഗീത ലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായകരെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. ഫ്ളവേഴ്‌സ് ഒന്നും രണ്ടും സീസണിലെ കുരുന്നുകളെ ഇതിനോടകം മലയാളികൾ നെഞ്ചേറ്റിക്കഴിഞ്ഞു. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക അനുരാധ, ബിന്നി കൃഷ്ണകുമാർ എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍. ആദ്യ സീസണിൽ സീതാലക്ഷ്മി എന്ന മിടുക്കിയാണ് ടോപ് സിംഗർ ട്രോഫി സ്വന്തമാക്കിയത്. രണ്ടാം സീസണിൽ ശ്രീനന്ദ് ആണ് വിജയിയായത്.

Story Highlights: flowers Top Singer Season 3 grand finale