‘ഓ ജുംകാ..’; മക്കൾക്കൊപ്പം ചുവടുവെച്ച് ജോജു ജോർജ്- വിഡിയോ

August 7, 2023

‘റോക്കി ഔർ റാണി കി പ്രേം കഹാനി’ എന്ന സിനിമയിലെ ഗാനമായ ‘വാട്ട് ജുംകാ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. റാണി എന്ന കഥാപാത്രമായി ആലിയ ഭട്ട് എത്തുമ്പോൾ റോക്കിയായി രൺവീർ സിംഗ് അഭിനയിക്കുന്നു. ഈ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് നിരവധി ആളുകളാണ് രംഗത്ത് എത്തിയത്. ഒട്ടേറെ സിനിമാതാരങ്ങൾ ഗാനത്തിന് ചുവടുവെച്ചു. ഇപ്പോഴിതാ, നടൻ ജോജു ജോർജ്, മക്കൾക്കൊപ്പം ഈ ഗാനത്തിന് ചുവടുവെച്ച് എത്തിയിരിക്കുകയാണ്.

അതേസമയം, ജോജുവിന്റെ രൂപമാറ്റം അടുത്തിടെ ശ്രദ്ധേയമായിരുന്നു. ജോഷി സംവിധാനം ചെയ്യുന്ന ആന്റണി എന്ന സിനിമയ്ക്കായാണ് നടൻ ഗംഭീര മേക്കോവർ നടത്തിയത്. വില്ലനായും ഹാസ്യകഥാപാത്രമായും വെള്ളിത്തിരയിലെത്തി നായകനായി പ്രേക്ഷകരെ അതിശയിപ്പിച്ച നടനാണ് മലയാളികളുടെ ജോജു ജോര്‍ജ്. ‘ജോസഫ്’ എന്ന ഒറ്റ ചിത്രം മതി പ്രേക്ഷകര്‍ക്ക് ജോജു ജോര്‍ജിനെ ഹൃദയത്തില്‍ അടയാളപ്പെടുത്താന്‍. സിനിമയിൽ എത്തിയിട്ട് 25 വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴാണ് ജോജു എന്ന നടൻ തന്റെ സ്ഥാനം മലയാളസിനിമയിൽ കണ്ടെത്തിയത്.  ജൂനിയർ ആർട്ടിസ്റ്റായി എത്തിയ ജോജു ജോർജ് ഇപ്പോൾ താരമൂല്യമുള്ള മുൻനിര നടനാണ്.

Read Also: ശമ്പളം 43,000; വൈറലായി ധോണിയുടെ പഴയ നിയമന ഉത്തരവ്

അതേസമയം, നിരവധി ചിത്രങ്ങളാണ് ജോജു നായകനായി ഒരുങ്ങുന്നത്.  താരം വേഷമിടുന്ന മറ്റൊരു പുതിയ ചിത്രമാണ് ‘ജില്ലം പെപ്പരെ’. ജോസഫിന് ശേഷം ഈ ചിത്രത്തിൽ വീണ്ടും വയോധികന്റെ വേഷത്തിൽ എത്തുകയാണ് ജോജു ജോർജ്. ജീവിതത്തിന്റെ രണ്ട് ഘട്ടങ്ങളാണ് ചിത്രത്തിൽ ആവിഷ്കരിക്കുന്നത്. കർമ്മയോദ്ധ മുതൽ മേജർ രവിയുടെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന ജോഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Story highlights- joju george dance