ലാലു അലക്സിന്റെ മകൾ വിവാഹിതയായി; വധൂവരന്മാരെ ഡാൻസ് കളിച്ച് വേദിയിലേക്ക് ആനയിച്ച് താരം

August 30, 2023

ലാലു അലക്സിന്റെ മകൾ സിയ വിവാഹിതയായി. ടോബിയാണ് വരൻ. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹത്തിൽ നിന്നുള്ള വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ബെറ്റിയാണ് ലാലുവിന്റെ ഭാര്യ. രണ്ട് ആൺമക്കളും ഒരു മകളുമാണ് അദ്ദേഹത്തിനുള്ളത്. ബെൻ, സെൻ, സിയ എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ.

വധൂവരന്മാരെ ഡാൻസ് കളിച്ച് വേദിയിലേക്ക് ആനയിക്കുന്ന ലാലു അലക്സിനെയും വീഡിയോയും ശ്രദ്ധനേടി. ലാലു അലക്സിന്റെയും ബെറ്റിയുടെയും മൂന്നു മക്കളിൽ രണ്ടാമത്തെയാളാണ് സിയ. ബെൻ, സെൻ എന്നിവരാണ് മറ്റു മക്കൾ. 45 വർഷമായി സിനിമ രംഗത്ത് നിറഞ്ഞു നിൽക്കുന്ന ലാലു അലക്സ് 250 ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Read also:ബ്ലാക്ക് പാന്തർ താരം ചാഡ്‌വിക് ബോസ്‌മാൻ അന്തരിച്ചു

വില്ലനായും സഹനടനായും ഹാസ്യ താരമായും സ്വഭാവ നടനായുമൊക്കെ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കവർന്ന അഭിനേതാവാണ് ലാലു അലക്സ്. ഒരിടവേളയ്ക്ക് ശേഷം ബ്രോ ഡാഡിയിലൂടെയാണ് ലാലു അലക്സ് മലയാളത്തിലേക്ക് തിരിച്ചെത്തിയത്. മഹാവീര്യർ പോലുള്ള ചിത്രങ്ങളിലെ ലാലു അലക്സിന്റെ പ്രകടനം സമീപകാലത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു.

Story Highlights: lalu-alex-daughter-ciya-wedding