‘പ്രേമ’ത്തിൽ ലാലേട്ടനും ഒരു വേഷം ഉണ്ടായിരുന്നു: കൃഷ്ണ ശങ്കർ

August 29, 2023

മലയാളികൾക്ക് പുതിയൊരു പ്രണയാനുഭവം സമ്മാനിച്ച ചിത്രമാണ് അൽഫോൺസ് പുത്രൻ ഒരുക്കിയ ‘പ്രേമം’. സൂപ്പർ താരങ്ങളില്ലാതെ, പുതുമുഖങ്ങൾ അണിനിരന്ന ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയമാണ് നേടിയത്. ചിത്രത്തിൽ മോഹൻലാലിനും ഒരു കഥാപാത്രം ഒരുക്കിവച്ചിരുന്നുവെന്ന് അൽഫോൻസിന്റെ സുഹൃത്തും നടനുമായ കൃഷ്ണ ശങ്കർ. സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. (mohanlal alphonse puthren premam movie)

മോഹൻലാലിനെ നായകനാക്കി അൽഫോൻസ് പുത്രന്റെ ഒരു സിനിമ വരുമോ എന്ന ചോദ്യത്തിന് മറുപടി പറയവെയായിരുന്നു കൃഷ്ണ ശങ്കർ ഇക്കാര്യം തുറന്നു പറഞ്ഞത്. ‘‘പ്രേമം സിനിമയില്‍ തിരക്കഥ എഴുതുമ്പോള്‍ ലാൽ സാർ ഉണ്ടായിരുന്നു. ഒരു പള്ളീലച്ചന്‍റെ കഥാപാത്രമായിരുന്നു. എഴുതി വന്നപ്പോള്‍ മൂന്ന് പ്രണയങ്ങള്‍ എങ്ങനെ ഉള്‍ക്കൊള്ളിക്കാം എന്നതിന് വലിയ പ്രാധാന്യം വന്നു. അങ്ങനെ വന്നപ്പോൾ ആ ഭാഗം പോയതാണ്.

Read Also: ജീവിതകാലം മുഴുവൻ നായയായി ജീവിക്കാൻ 12 ലക്ഷം രൂപ മുടക്കി; ഇനി യഥാർത്ഥ രൂപത്തിലേക്ക് മടങ്ങാൻ ആഗ്രഹിച്ച് യുവാവ്

ലാൽ സാറിനെ വെച്ച് അല്‍ഫോന്‍സ് എന്തായാലും സിനിമ ചെയ്യും. പ്രേമത്തിലെ ഫൈറ്റ് സീന്‍ ചെയ്യുമ്പോള്‍ സ്ഫടികത്തിലെ ഫൈറ്റ് ആണ് റഫറന്‍സ് ആയി കാണിച്ച് തന്നത്. ഓടിനടന്ന് അടിക്കുക എന്നതായിരുന്നു റഫറൻസ്. എന്തായാലും അൽഫോൻസും മോഹൻലാലും ഒന്നിക്കുമെന്നും താരം പറഞ്ഞു.

Story highlights- mohanlal alphonse puthren premam movie