കുഞ്ഞുമ്മകൾ എറിഞ്ഞ്, നമസ്തേ പറഞ്ഞ് ധ്വനിക്കുട്ടി; മകൾക്കൊപ്പം സ്റ്റാർ മാജിക് വേദിയിൽ യുവയും മൃദുലയും

മിനിസ്ക്രീൻ താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയ്യും വിവാഹിതരായത് പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. ഇരുവരുടെയും വിവാഹ വിശേഷങ്ങൾക്കും അഭിനയ വിശേഷങ്ങൾക്കുമെല്ലാം മികച്ച പിന്തുണയാണ് ആരാധകർ നൽകുന്നത്. അടുത്തിടെ ഇരുവർക്കും മകൾ പിറന്നിരുന്നു. ഇരുവരും അഭിനേതാക്കളാണെങ്കിലും ഫ്ളവേഴ്സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിലാണ് യുവയും മൃദുലയും ജനപ്രിയരായി മാറിയത്. കുഞ്ഞു ജനിച്ചതിന് ശേഷം ഇരുവരും സ്റ്റാർ മാജിക് വേദിയിലേക്ക് ഒന്നിച്ച് എത്തിയിരിക്കുകയാണ്.
മകളുടെ വിശേഷങ്ങളൊക്കെ വേദിയിൽ മൃദുലയും യുവയും പങ്കുവയ്ക്കുകയാണ്. ആരോടും ഒരു അടുപ്പക്കുറവുമില്ലാതെ എല്ലാവരുടെയും അടുത്തേക്ക് കൗതുകത്തോടെ എത്തുന്നുണ്ട് ഈ കുഞ്ഞുമിടുക്കി. ധ്വനി എന്നാണ് മകളുടെ പേര്.
അതേസമയം, വിവാഹ ശേഷം ‘തങ്കത്തിങ്കൾ കിളിയായി കുറുകാം..’ എന്ന ഗാനത്തിന് ഇരുവരും ചേർന്ന് ചുവടുവെച്ചത് വളരെയേറെ ശ്രദ്ധേയമായിരുന്നു. ‘രാമായണക്കാറ്റേ എൻ നീലാംബരി കാറ്റേ..’ എന്ന ഗാനത്തിനും ഇരുവരും സ്റ്റാർ മാജിക് വേദിയിൽ ചുവടുവെച്ചിരുന്നു.
തിരുവനന്തപുരം സ്വദേശിനിയാണ് മൃദുല വിജയ്. 2015-മുതല്‍ ടെലിവിഷന്‍ സീരിയല്‍ രംഗത്ത് സജീവമാണ് താരം. സംഗീത- നൃത്ത അധ്യാപികയായ കൃഷ്ണവേണിയുടെ മകനാണ് യുവ കൃഷ്ണ. അഭിനയമികവുകൊണ്ട് ഇരു താരങ്ങളും ശ്രദ്ധേയരാണ്.
Story highlights- mridula and yuva with her daughter