നെയ്യാര്‍ മാധ്യമ പുരസ്‌കാര നിറവില്‍ ട്വന്റിഫോറും ഫ്‌ളവേഴ്‌സും

August 26, 2023

നെയ്യാര്‍ മാധ്യമ പുരസ്‌കാരത്തിളക്കത്തില്‍ ട്വന്റിഫോറും ഫ്‌ളവേഴ്‌സും. ടെലിവിഷന്‍ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ക്ക് ലഭിച്ചു. മികച്ച വാര്‍ത്താധിഷ്ഠിത പരിപാടിക്കുള്ള പുരസ്‌കാരം ഹാഷ്മി താജ് ഇബ്രാഹിമിനും മികച്ച അഭിമുഖത്തിനുള്ള പുരസ്‌കാരം അനുജ രാജേഷിനുമാണ്.

Read Also: ‘ഞാൻ 56 സെന്റ് പണയംവെച്ചാണ് സിനിമയെടുക്കാൻ ഇറങ്ങിയത്’- മേപ്പടിയാന്റെ പുരസ്‌കാര നേട്ടത്തിൽ വൈകാരിക കുറിപ്പുമായി ഉണ്ണി മുകുന്ദൻ

അഭിലാഷ് തൊഴുവന്‍കോടാണ് മികച്ച ന്യൂസ് ക്യാമറാമാന്‍. ഫ്‌ളവേഴ്‌സും രണ്ട് പുരസ്‌കാരം സ്വന്തമാക്കി. അഭിനയശ്രീ പുരസ്‌കാരത്തിന് മല്ലികാ സുകുമാരനും മികച്ച അവതാരകയ്ക്കുള്ള പുരസ്‌കാരത്തിന് ലക്ഷ്മി നക്ഷത്രയും അര്‍ഹയായി. സെപ്തംബര്‍ 2ന് നെയ്യാര്‍മേളയിലെ അവാര്‍ഡ് നൈറ്റില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

Story highlights- neyyar media awards