മുളയിൽ തീർത്ത പ്രകൃതിദത്ത പൈപ്പ്; നാഗാലാ‌ൻഡ് ജനതയുടെ വേറിട്ട ഐഡിയ!

August 11, 2023

കൗതുകകരമായ വാർത്തകൾക്കും വിശേഷങ്ങൾക്കും സമൂഹമാധ്യമങ്ങളിൽ യാതൊരു ക്ഷാമവുമില്ല. അത്തരത്തിൽ എപ്പോഴും വാർത്തകളിൽ നിറയുന്ന ഇടമാണ് നാഗാലാൻഡ്. നവീകരണത്തിന്റെയും സുസ്ഥിരതയുടെയും കാര്യത്തിൽ ശ്രദ്ധേയമാകാറുണ്ട് എപ്പോഴും നാഗാലാൻഡ്.

പുരോഗതിയുടെ കാര്യത്തിൽ ,മുന്പന്തിയിലെങ്കിലും പ്രകൃതിയോട് ഇണങ്ങിയാണ് നാഗാലാൻഡ് ജനതയുടെ ജീവിതം. ഇപ്പോഴിതാ, നാഗാലാൻഡിലെ ഉന്നത വിദ്യാഭ്യാസ, ടൂറിസം മന്ത്രി ടെംജെൻ ഇമ്ന അലോങ് അടുത്തിടെ ഒരു വിഡിയോ പങ്കിട്ടു. പൂർണ്ണമായും മുളയിൽ നിന്ന് രൂപകല്പന ചെയ്ത ഒരു അതുല്യ വാഷ്ബേസിൻ പൈപ്പ് ആണ് വിഡിയോയിലുള്ളത്.

Read also: കണ്ണൊന്നു നിറച്ചാലും സവാളയിലും കാര്യമുണ്ട്- സവാളയുടെ ആരോഗ്യഗുണങ്ങൾ

മന്ത്രിയുടെ ട്വിറ്റർ അക്കൗണ്ടിൽ ആദ്യം പോസ്റ്റ് ചെയ്ത വിഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു;, “നിങ്ങൾ ഇത് മറ്റെവിടെയെങ്കിലും കണ്ടിട്ടുണ്ടോ?’.വിഡിയോയിൽ കാണിച്ചിരിക്കുന്ന മുള വാഷ്‌ബേസിൻ സൗന്ദര്യാത്മകമായി മാത്രമല്ല, അവിശ്വസനീയമാംവിധം പ്രവർത്തനക്ഷമവുമാണ്. മുളയിലൂടെ വെള്ളം സുഗമമായി ഒഴുകുന്നു, തടി സ്റ്റോപ്പറുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ദ്വാരങ്ങളിലൂടെ പുറത്തേക്ക് പോകുന്നു. ശുചിത്വത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന തരത്തിൽ ഹാൻഡ്‌വാഷും ഒരു തൂവാലയും സജ്ജീകരിച്ചിരിക്കുന്നു.

Story highlights- video of bamboo wash basin