നല്ല നടപ്പിനായി ദിവസവും 4000 ചുവടുകൾ; അകാലമരണ സാധ്യത കുറയുമെന്ന് പഠനം
സന്തോഷത്തോടെയുള്ള ജീവിതത്തിന് ശരിയായ വ്യായാമം കൂടിയേ തീരു. കുറഞ്ഞത് നിത്യവും കുറച്ച് സമയം നടക്കുകയെങ്കിലും വേണം. നടത്തിന്റെ ഗുണങ്ങളെ കുറിച്ച് നമുക്കറിയാവുന്നതാണ്. ചെലവൊന്നുമില്ലാതെ തുടങ്ങാവുന്നതും ഏത് പ്രായക്കാര്‍ക്കും എളുപ്പം പിന്തുടരാവുന്നതുമായ വ്യായാമമാണ് നടത്തം. എന്നാൽ ഏറ്റവും പുതിയ പഠനത്തിൽ തെളിയിക്കുന്നത് ദിവസം 4,000 ചുവട് നടക്കുന്നത് അകാല മരണസാധ്യത കുറയ്ക്കുമെന്നാണ്.
ആരോഗ്യകരമായി ജീവിക്കാൻ ഒരു ദിവസം എത്ര നടക്കണം എന്ന ചോദ്യത്തിന് വർഷങ്ങളായി ഉത്തരം തേടുകയാണ് നമ്മൾ. ഒരു ദിവസം 6000 മുതല്‍ 10,000 ചുവടുകള്‍ നടക്കണമെന്നാണ് ഈ ചോദ്യത്തിന് വിദഗ്ധർ നൽകുന്ന മറുപടി. എന്നാൽ ഒരു ദിവസം 4000 ചുവടുകൾ നടക്കുന്നത് അകാല മരണത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നു. ഏത് കാരണങ്ങള്‍കൊണ്ടുമുള്ള അകാലമരണം ഇതിലൂടെ കുറയ്ക്കാന്‍ കഴിയുമെന്നാണ് പഠനം പറയുന്നത്.
പോളണ്ടിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് ലോഡ്‌സിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. ഒരു ദിവസം എത്ര ചുവട് നടക്കാനാണ് ആളുകള്‍ ഇഷ്ടപ്പെടുന്നത് എന്നതിനെക്കുറിച്ച് പഠനം നടത്താനാണ് ഗവേഷകര്‍ ശ്രമിച്ചത്. ദിവസവുമുള്ള നടത്തം ആരോഗ്യത്തെ എപ്രകാരം ബാധിക്കുമെന്നറിയാന്‍ ഏഴ് വര്‍ഷമെടുത്താണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. ഇതിനുവേണ്ടി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 2,26,889 ലക്ഷം ആളുകള്‍ ഉള്‍പ്പെട്ട 17 മുന്‍ഗവേഷണങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ കാര്‍ഡിയോളജി പ്രൊഫസറായ മസീജ് ബനാച്ച് ശേഖരിച്ചു.
എന്നാല്‍, ദിവസം 5000 ചുവടുകള്‍ക്ക് താഴെയാണ് നടക്കുന്നതെങ്കില്‍ അത് മടി നിറഞ്ഞ ജീവിതശൈലിയായി കണക്കാക്കാമെന്നും പഠനം വ്യക്തമാക്കുന്നു.
Story highlights- walking 4000 steps a day may reduce risk of early death