“കുഞ്ഞിന് മുന്നിൽ തല കുനിച്ച കലക്ടറിന് കവിളിലൊരു പൊന്നുമ്മ”; നബി ദിനാഘോഷത്തിൽ പങ്കുചേർന്ന് ദിവ്യ എസ്. അയ്യർ

September 28, 2023

ഇന്നത്തെ നബിദിനാഘോഷങ്ങളിലെ ഏറ്റവും മനോഹരമായ ദൃശ്യങ്ങളിൽ ഒന്നായിരുന്നു ദിവ്യ എസ് അയ്യർ പങ്കുവെച്ച വീഡിയോ. നിരവധി കുഞ്ഞുങ്ങളുടെ സ്നേഹത്തിന് നടുക്കായിരുന്നു കലക്‌ടറുടെ ആഘോഷം. നബിദിനാഘോഷത്തിന് എത്തിയ കുട്ടികൾക്കൊപ്പം നിൽക്കുന്നതിന് ഇടയിലാണ് ഒരു കൊച്ചുമിടുക്കി കളക്ടറുടെ ചെവിയിൽ ഒരു രഹസ്യം ചോദിച്ചത്. (Dr Divya S Iyer celebrating nabidinam with kids)Dr Divya S Iyer celebrating nabidinam with kids

ഞാൻ ഒരു ഉമ്മ തന്നോട്ടെ? എന്നായിരുന്നു കുഞ്ഞിന്റെ ചോദ്യം. ഏറെ സന്തോഷത്തോടെ കുഞ്ഞിന് മുന്നിൽ തല കുനിച്ച കലക്ടറിന് കവിളിൽ ആ കുരുന്ന് ഉമ്മ നൽകി. കൊച്ചു മിടുക്കിക്ക് തിരികെ ഉമ്മ നൽകാനും കളക്ടർ മറന്നില്ല.

വളരെ പെട്ടെന്നാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്. കളക്ടറുടെ പ്രവൃത്തി ഏറെ പ്രശംസയും നേടി. പത്തനംതിട്ട ജമാഅത്തിൽ നബിദിന ആഘോഷത്തിനിടയിലാണ് ഈ സംഭവം നടന്നത്. അങ്ങനെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമൊക്കെ ഉമ്മ നൽകിയും അവർക്കൊപ്പം സമയം ചെലവഴിച്ചും സന്തോഷത്തോടെയാണ് കലക്ടർ മടങ്ങിയത്. എന്നാൽ ഈ ഉമ്മ കളക്ടർക്ക് തികച്ചും അപ്രതീക്ഷമായിരുന്നു.

നബിദിനാഘോഷത്തിൽ പങ്കെടുക്കാൻ കളക്ടരുടെ മകൻ മൽഹാറും ഒപ്പം ഉണ്ടായിരുന്നു. അവനൊപ്പവും കുഞ്ഞുങ്ങൾ സമയം ചെലവഴിച്ചു.

Story highlights – Dr Divya S Iyer celebrating nabidinam with kids