‘ഫ്രഞ്ച് ഫ്രൈസ് ജങ്ക് ഫുഡാണ്, കഴിക്കാൻ പാടില്ല’; സോഷ്യൽ മീഡിയ കീഴടക്കി കൊച്ചുമിടുക്കിയുടെ പ്രതികരണം!!
ജങ്ക് ഫുഡെന്ന് കേട്ടാൽ കണ്ട്രോൾ പോകുന്നവരാണ് നമ്മളിൽ മിക്കവരും. എത്ര കഴിക്കേണ്ടെന്ന് ഓർത്തലും മുന്നിൽ കണ്ടാൽ കഴിച്ച് പോകും. ബർഗറും ഫ്രഞ്ച് ഫ്രൈസും ഷവർമയുമെല്ലാം നമ്മുടെ ഫേവ്റൈറ്റ് ലിസ്റ്റിൽ പെടുന്നു. ഇത് ആര് തന്നാൽ ചിലപ്പോൾ നമ്മൾ കഴിച്ച് പോകും. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് ഒരു കൊച്ചു മിടുക്കിയുടെ പ്രതികരണമാണ്.
കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടമുള്ള ഒന്നാണ് ഫ്രഞ്ച് ഫ്രൈസ്. എന്നാൽ ഈ കൊച്ചുമിടുക്കി തന്റെ അച്ഛൻ ഓർഡർ ചെയ്ത ഫ്രൈസ് ജങ്ക് ഫുഡാണ് എന്ന് പറഞ്ഞു തിരികെ നൽകുകയാണ് ചെയ്തത്. ഇൻസ്റ്റഗ്രാമിൽ വളരെ പെട്ടെന്നാണ് വീഡിയോ വൈറലായിരിക്കുന്നത്. ഹനായ ആന്‍ഡ് മോം എന്ന ഇന്‍സ്റ്റഗ്രാം പേജാണ് പങ്കുവച്ചിരിക്കുന്നത്.
ഫ്രഞ്ച് ഫ്രൈസ് വേണ്ടെന്ന് പറഞ്ഞ് റസ്റ്ററന്റ് ജീവനക്കാരന് പെൺകുട്ടി ഫ്രൈസ് തിരികെ നൽകുന്നതാണ് വിഡിയോയുടെ തുടക്കം. എന്തിനാണ് അത് തിരിച്ച് നൽകിയതെന്ന ജീവനക്കാരന്റെ ചോദ്യത്തിന് ഇത് തന്റെ അച്ഛൻ ഒരുപാട് കഴിയ്ക്കുന്നുണ്ടെന്നും ജങ്ക് ഫുഡായതിനാലാണ് താൻ തിരികെ തരുന്നതെന്നുമാണ് അവൾ നൽകിയ മറുപടി.
അപ്പോൾ അടുത്ത് നിൽക്കുന്ന ഒരു സ്ത്രീ ശബ്ദം, അച്ഛന് കൊടുക്കുന്നില്ലെങ്കിൽ കുട്ടിയോട് കഴിച്ചോളാൻ പറയുന്നുണ്ട്. പക്ഷേ അപ്പോൾ കുട്ടി പറഞ്ഞത് ഞാൻ സ്ട്രോബറിയാണ് കഴിയ്ക്കുന്നത് അത് ജങ്ക് ഫുഡല്ല, പക്ഷേ ഇത് ജങ്ക് ഫുഡാണ്. ഇത് കഴിച്ചാൽ വയറു വേദനിക്കുമെന്നുമായിരുന്നു പറഞ്ഞത്.
Story highlights- little girl sends back fries at restaurant internet reacts