അന്ന് തന്റെ സിനിമയിലൂടെ കടക്കെണിയിലായി; ഇന്ന് കണ്ണൂർ സ്ക്വാഡിലൂടെ കടം വീട്ടി മമ്മൂട്ടി
മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്ക്വാഡ്’ മികച്ച പ്രതികരണവുമായി മുന്നേറുമ്പോൾ മമ്മൂട്ടിക്ക് ഇതൊരു ഒരു കടംവീട്ടല്‍ കൂടിയാണ്. 1989ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ മഹായാനം എന്ന ചിത്രം നിർമിച്ച സി.ടി. സി.ടി. രാജന്റെ മക്കളാണ് ഈ സിനിമയ്ക്ക് പിന്നില്‍. മഹായാനം അന്ന് പ്രശംസ നേടിയെങ്കിലും സാമ്പത്തികമായി പരാജയപ്പെട്ടു.
നിര്‍മാതാവായ രാജന് വലിയ സാമ്പത്തിക നഷ്ടമായിരുന്നു സിനിമ. പിന്നെ രാജന് സിനിമകള്‍ നിര്‍മിച്ചിരുന്നില്ല. മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത കഥാപാത്രമായിരുന്നു മഹായാനത്തിലേത്.
വർഷങ്ങൾക്കിപ്പുറം അതേ നിർമ്മാതാവിന്റെ ഇളയ മകൻ സംവിധാനം ചെയ്യുകയും മൂത്ത മകൻ തിരക്കഥയെഴുതി അഭിനയിക്കുകയും ചെയ്യുന്ന ചിത്രം സ്വന്തമായി നിർമിച്ച് ആ സൗഹൃദത്തിന് പുതിയ കൂട്ടിച്ചേര്‍ക്കല്‍ നടത്തുകയാണ് മമ്മൂട്ടി. സി.ടി. രാജന്റെ മക്കളാണ് കണ്ണൂർ സ്ക്വാഡ്’ സിനിമയുടെ സംവിധായകനായ റോബി വര്‍ഗീസ് രാജും തിരക്കഥാകൃത്തായ റോണി ഡേവിഡ് രാജും.
Read also: പത്താം ക്ലാസ് പാസായി 38 വർഷത്തിന് ശേഷം പിയുസി പരീക്ഷ എഴുതി ബെംഗളൂരു ഓട്ടോ ഡ്രൈവർ!
സംവിധായകനായ റോബി രാജിന്റെ ഭാര്യ ഡോ. അഞ്ജു മേരിയാണ് ഈ അപൂർവ കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മക്കളായ റോണിക്കും റോബിക്കുമൊപ്പമുള്ള അച്ഛന്റെ ചിത്രം പങ്കുവച്ചായിരുന്നു അഞ്ജുവിന്റെ കുറിപ്പ്.
‘‘ഈ ചിത്രം പോസ്റ്റ് ചെയ്യാനായതിൽ ഒരുപാട് സന്തോഷം. ഒത്തിരി സ്നേഹവും സമ്മിശ്ര വികാരങ്ങളും. 1989ൽ മമ്മൂട്ടി നായകനായ ‘മഹായാനം’ എന്ന ചിത്രം നിർമിച്ചത് പപ്പയാണ്. സിനിമ നിരൂപക പ്രശംസ നേടിയെങ്കിലും, അത് അദ്ദേഹത്തിന് വലിയ സാമ്പത്തിക നഷ്ടം വരുത്തി, ഒടുവിൽ നിർമാണം തന്നെ ഉപേക്ഷിക്കേണ്ടി വന്നു.
എന്നാൽ അദ്ദേഹത്തിന്റെ സിനിമകളോടുള്ള ഇഷ്ടം അടുത്ത തലമുറ നന്നായി മുന്നോട്ടു കൊണ്ടുപോയി. 34 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ മൂത്ത മകൻ റോണി തിരക്കഥയെഴുതി, ഇളയവൻ റോബി സംവിധാനം ചെയ്തത് അതേ മെഗാസ്റ്റാർ മമ്മൂട്ടിയെ വച്ച്!! ജീവിതവൃത്തം പൂർത്തിയാവുന്നു.’’– ഡോ. അഞ്ജു മേരി പോൾ കുറിച്ചു.
Story Highlights: Mammootty Touching Story Behind Kannur Squad