ഉജ്ജ്വലമായ പച്ച വെളിച്ചത്താൽ ജ്വലിച്ച് തുർക്കിയിലെ ആകാശം; അമ്പരപ്പിക്കുന്ന കാഴ്ച
പ്രകൃതി ഒരു പ്രതിഭാസമാണ്. റഒട്ടേറെ കൗതുകങ്ങൾ നിറഞ്ഞ ഭൂമിയും ആകാശവും എല്ലാം ചേർന്ന് മനുഷ്യകുലത്തിന് വിസ്മയങ്ങൾ സമ്മാനിക്കുന്നു. ഇപ്പോഴിതാ, അത്തരത്തിൽ ആകാശമൊരുക്കിയ വർണ്ണകാഴ്ച ശ്രദ്ധനേടുകയാണ്. സെപ്റ്റംബർ 2, ശനിയാഴ്ച വൈകുന്നേരം, തുർക്കിക്ക് മുകളിലുള്ള രാത്രികാല ആകാശം ഒരു വർണ്ണകാഴ്ചയായി രൂപാന്തരപ്പെട്ടു. ഉജ്ജ്വലമായ പച്ച വെളിച്ചത്താൽ ജ്വലിക്കുന്ന ഒരു ഉൽക്കാശില, രാജ്യത്തിന്റെ കിഴക്കൻ ഭാഗത്തുള്ള എർസുറം സിറ്റിയിലും ഗുമുഷാനെ പ്രവിശ്യയിലും കാഴ്ചക്കാരെ ആകർഷിച്ച്, ആകാശത്തിനു കുറുകെ പായുന്ന കഴയാണ് ശ്രദ്ധേയമായത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അതിവേഗം പ്രചരിച്ച നിരവധി വിഡിയോകളിലൂടെ ഈ കാഴ്ച ശ്രദ്ധേയമായി.
നഹെൽ ബെൽഗെർസെ പങ്കുവെച്ച, ശ്രദ്ധേയമായ ഒരു വിഡിയോയിൽ, ഒരു കുട്ടി ബലൂണുമായി കളിക്കുന്നത് കാണാം. ഉൽക്കാശില പെട്ടെന്ന് ആകാശത്ത് പൊട്ടിത്തെറിക്കുകയും ഒരു തിളക്കം നൽകുകയും ചെയ്തു. ഉൽക്കാപടലം രാത്രിയിലെ ആകാശത്തെ അതിമനോഹരമായ നിറത്തിൽ പ്രകാശിപ്പിക്കുന്ന മനോഹരമായ പച്ച വരകളുടെ ഒരു പാതയാക്കി മാറ്റി.
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ, പൊടിപടലങ്ങൾ മുതൽ ചെറിയ ഛിന്നഗ്രഹങ്ങളുടെ വരെ വലിപ്പമുള്ള “ബഹിരാകാശ പാറകൾ” എന്നാണ് ഉൽക്കാശിലകളെ നിർവചിക്കുന്നത്. ഈ വസ്തുക്കൾ ഉയർന്ന വേഗതയിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ, അവ കത്തുകയും ഉൽക്കകൾ എന്നറിയപ്പെടുന്ന അഗ്നിഗോളങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
ഈ പ്രത്യേക ഉൽക്കയുടെ ഉത്ഭവം ബന്ധപ്പെട്ടവർ സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും, ജൂലൈ 17 മുതൽ ആഗസ്ത് 19 വരെ സജീവമായിരുന്ന പെർസീഡ് ഉൽക്കാവർഷത്തിന് തൊട്ടുപിന്നാലെയാണ് ഇത് പ്രത്യക്ഷപ്പെടുന്നത്. ഈ ഉൽക്കവർഷം അതിമനോഹരമായ ഇത്തരം ആകാശ കാഴ്ചകൾക്ക് പേരുകേട്ടതും ലോകമെമ്പാടുമുള്ള നക്ഷത്ര നിരീക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നതുമാണ്. അതേസമയം, ഒരാഴ്ച മുമ്പ് കൊളറാഡോയിൽ സമാനമായ ഒരു സംഭവം ഉണ്ടായി. പുലർച്ചെ 3:30 ഓടെ അതിരാവിലെ ആകാശത്തെ ഒരു വലിയ അഗ്നിഗോള പ്രകാശിപ്പിച്ചു.
Atory highlights- Meteor lights up night sky green in Turkey