നിങ്ങൾ ഓരോരുത്തരും ഞങ്ങളുടെ കഥയിലെ നായകന്മാരാണ്; സന്തോഷത്തിന്റെ കഥപറച്ചിലുമായി “Scoops by Flowers”

September 11, 2023
Scoops by Flowers

ജീവിതത്തിൽ നാം കണ്ടുമുട്ടുന്ന നിരവധി പേരുണ്ട്. പറയാൻ പ്രത്യേകിച്ച് ബന്ധങ്ങളുടെ കഥയോ പങ്കുവെച്ച അതിമനോഹര നിമിഷങ്ങളൊന്നും ഇല്ലെങ്കിലും ഒരു ചിരിയിൽ നമ്മെ സ്പർശിച്ചവർ. ഇത്രയും പറയുമ്പോൾ തന്നെ നമ്മുടെ ഓർമയിലേക്ക് വരുന്ന നിരവധി പേരില്ലേ? അവർക്ക് പറയാൻ പ്രചോദനത്തിന്റെ പ്രതീക്ഷയുടെ അതിജീവനത്തിന്റെ ഒരു നൂറ് കഥകളുണ്ട്. (Scoops by Flowers)

ദൈനംദിന ജീവിതത്തിൽ നാം കടന്നുപോകുന്ന ഈ സമൂഹത്തിന്റെ കഥകൾ ഞങ്ങൾ നിങ്ങളുമായി പങ്കുവെയ്ക്കുകയാണ്. ലോകമലയാളികള്‍ക്ക് ആസ്വാദനത്തിന്റെ വര്‍ണക്കാഴ്ചകള്‍ സമ്മാനിച്ച ഫ്‌ളവേഴ്‌സ് ടിവി നിങ്ങൾക്ക് പരിചയപ്പെടുത്തുന്ന പുതിയ യുട്യൂബ് ചാനലാണ് “Scoops by Flowers”.

Read Also: പത്താം ക്ലാസ് പാസായി 38 വർഷത്തിന് ശേഷം പിയുസി പരീക്ഷ എഴുതി ബെംഗളൂരു ഓട്ടോ ഡ്രൈവർ!

ഓരോ സാധാരണക്കാരനും ഞങ്ങളുടെ കഥയിലെ നായകന്മാരാണ്. ഇവിടെ നിങ്ങളെ ചിരിപ്പിക്കുന്ന, നിങ്ങൾക്ക് സന്തോഷം നൽകുന്ന, പുഞ്ചിരി സമ്മാനിക്കുന്ന, പ്രചോദനം നൽകുന്ന ജീവിതങ്ങൾ കണ്ടെത്താനാകും. കഥപറച്ചിലിലൂടെ സ്നേഹവും ചിരിയും പകരുമ്പോൾ ഈ യാത്രയിൽ നിങ്ങളും പങ്കാളികളാണ്.

ലോകമലയാളികള്‍ക്ക് ആസ്വാദനത്തിന്റെ വര്‍ണക്കാഴ്ചകള്‍ സമ്മാനിയ്ക്കുന്ന ഫ്‌ളവേഴ്‌സ് ടിവിയുടേയും നൂതന സാങ്കേതിവിദ്യകളുടെ സഹായത്തോടെ അതിവേഗം വാര്‍ത്തകള്‍ ജനങ്ങളിലേയ്‌ക്കെത്തിയ്ക്കുന്ന സത്യസന്ധമായ വാര്‍ത്താ ചാനല്‍ ട്വന്റിഫോറിന്റേയും ഭാഗമാണ് “Scoops by Flowers”. യുട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെല്ലാം Scoops ലഭ്യമാണ്.

Story highlights: Scoops by Flowers