ഒന്നിന് 12 രൂപ, ഒറ്റ ദിവസം വിൽക്കുന്നത് 25000 സമൂസകള്‍; വൈറലായി വിഡിയോ

September 18, 2023

പൊതുവെ ഇന്ത്യക്കാരെല്ലാം സമൂസ പ്രിയരാണ്. വൈകുന്നേരങ്ങളിൽ ചായക്കൊപ്പം ഒരു സമൂസ നമ്മുടെ ഇഷ്ടഭക്ഷണവുമാണ്. സ്ട്രീറ്റ് ഫുഡിലും ആളുകളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് സമൂസ. എന്നാൽ സാധാരണ ചെറുകടകളിൽ നിന്നുംഅവിടെ തന്നെ സമൂസ ഉണ്ടാക്കാറാണ് പതിവ്. എന്നാൽ ഇന്ന് പരിചയപ്പെടുത്തുന്നത് 25000 സമൂസകൾ വരെ ഉണ്ടാക്കുന്ന ഒരു സമൂസ ഫാക്ടറിയെ കുറിച്ചാണ്. എന്നാൽ ഇവിടെ സമൂസകൾ ഉണ്ടാക്കുന്നത് മെഷീനുകൾ ഉപയോഗിച്ചാണ്എന്നതാണ് ഇവിടുത്തെ പ്രത്യേകത.

ഈറ്റ് വിത്ത് ഡൽഹി എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. ഓട്ടമാറ്റിക് മെഷീനിൽ 25000 സമൂസകൾ വരെ ഒരു ദിവസം ഉണ്ടാക്കിയെടുക്കുന്നു എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ പങ്കിട്ടിരിക്കുന്നത്. ഏകദേശം 9 മില്യൺ ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടത്. 12 രൂപയാണ് സമൂസയ്ക്ക് എന്ന് വീഡിയോയിൽ പറയുന്നുണ്ട്. 25000 സമൂസ ഒരു ദിവസം വിറ്റാൽ ദിവസവും 300000 രൂപ സമ്പാദിക്കാമല്ലോ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

സമൂസ മെഷീനിൽ ഉണ്ടാക്കുന്നതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വിഡിയോയിൽ സമൂസകൾ തയ്യാറാക്കുന്നതിന്റെ ഓരോ ഘട്ടവും വിശദമായി തന്നെ കാണിച്ചിട്ടുണ്ട്. തയാറാക്കിയെടുക്കുന്നവ പച്ചമുളകിന്റെ അകമ്പടിയോടെയാണ് ആവശ്യക്കാർക്ക് നൽകുന്നത്.

Story Highlights: viral-video-of-diesel-fried-samosa-receives-flak-from-internet