ഇവിടുന്ന് ഭക്ഷണം കഴിക്കണോ? ഒരു 4 വർഷമെങ്കിലും കാത്തിരിക്കണം; കാരണമിതാണ്!
ഹോട്ടലുകളിലോ റെസ്റ്റോറന്റുകളിലോ ചെല്ലുമ്പോൾ ഭക്ഷണത്തിനായി നമുക്ക് കാത്തിരിക്കേണ്ടി വരാറുണ്ട്. ചില തിരക്കേറിയ സ്ഥലങ്ങളിലെ കാത്തിരുപ്പ് നമ്മെ മടുപ്പിക്കാറുണ്ടെങ്കിലും ചില ഭക്ഷണങ്ങൾ രുചിക്കാനായി ആ കാത്തിരുപ്പ് നമ്മൾ സഹിക്കാറുമുണ്ട്. എന്നാൽ യുകെയിൽ ഒരു ഹോട്ടലിൽ ഭക്ഷണത്തിനായി കാത്തിരിക്കേണ്ടി വരുന്നത് നാല് വർഷമാണ്. ഞെട്ടണ്ട, കേട്ടത് സത്യമാണ്.
യുകെയിലെ സെൻട്രൽ ബ്രിസ്റ്റോളിൽ സ്ഥിതി ചെയ്യുന്ന ബാങ്ക് ടാവേൺ പബ്ബാണ് ഒരു ടേബിൾ ലഭിക്കാൻ ലോകത്തിലെ ഏറ്റവും പ്രയാസമേറിയ റസ്റ്ററന്റ് എന്ന പദവി നേടിയിരിക്കുന്നത്. ഞായറാഴ്ച ഉച്ചഭക്ഷണത്തിനായി ഒരു ടേബിൾ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നിലവിൽ നാല് വർഷത്തെ റിസർവേഷൻ വെയിറ്റ്ലിസ്റ്റ് ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
Read Also: പത്താം ക്ലാസ് പാസായി 38 വർഷത്തിന് ശേഷം പിയുസി പരീക്ഷ എഴുതി ബെംഗളൂരു ഓട്ടോ ഡ്രൈവർ!
1800 കളുടെ തുടക്കത്തിലാണ് ഈ ഹോട്ടൽ സ്ഥാപിച്ചിരിക്കുന്നത്. ഈ ഐതിഹാസിക ഭക്ഷണശാല ലോകമഹായുദ്ധങ്ങളും നിരവധി സംഭവവികാസങ്ങൾക്കും ചരിത്രനിമിഷങ്ങൾക്കുമെല്ലാം വേദിയായിട്ടുണ്ട്. മാത്രവുമല്ല പല പ്രമുഖ വ്യക്തികളുടെയും ഇഷ്ട ഡെസ്റ്റിനേഷൻ കൂടിയാണ് ബാങ്ക് ടാവേൺ. ഇവിടുത്തെ ഭക്ഷണവും വളരെ പ്രസിദ്ധമാണ്.
മുപ്പതു ദിവസം പ്രായമുള്ള അപൂർവ മാട്ടിറച്ചി, തേനും റോസ്മേരിയും ചേർത്ത് ഫ്രൈ ചെയ്ത ആട്ടിൻകാലും, പന്നിയിറച്ചിയും ഒക്കെയാണ് ഇവിടുത്തെ സ്പെഷ്യൽ വിഭവങ്ങൾ. കൂടാതെ ആദ്യമായി സന്ദർശിക്കുന്നവർക്ക് ആപ്പിൾ കോൾസ്ലോ, ഗ്രീക്ക് സ്ക്വിഡ് ബോളുകൾ, മസൂർ ഡാൽ പക്കോറകൾ തുടങ്ങി നിരവധി ഓപ്ഷനുകളുണ്ട്.
Story highlights – World’s Hardest Place To Get Dinner Reservation