അർബുദത്തെ അതിജീവിച്ച് ജീവിതത്തിലേക്ക്; വിവാഹവേദിയിലേക്ക് തന്നെ ചികിത്സിച്ച ഡോക്ടർമാർക്കൊപ്പം എത്തി വധു!!
ചിലരുടെ ജീവിതങ്ങൾ നമ്മെ ഏറെ പ്രചോദിപ്പിക്കാറുണ്ട്. നമുക്ക് ഏറെ അത്ഭുതവും അഭിമാനവും സന്തോഷവുമൊക്കെ നൽകും. അർബുദത്തെ അതിജീവിച്ച് വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന യുവതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു. പ്രതിസന്ധികൾ അതിജീവിക്കാൻ ഇവരുടെയൊക്കെ ജീവിതങ്ങൾ ഏറെ കരുത്ത് നൽകും. തന്റെ രോഗം ചികിത്സിച്ച് ഭേദമാക്കിയ ഡോക്ടർമാർക്കൊപ്പമാണ് വധു വിവാഹ വേദിയിലേക്ക് എത്തിയത്. ജീവൻ രക്ഷിച്ച ഡോക്ടർമാരോടുള്ള നന്ദിയും സ്നേഹവുമാണ് വധു ഇതിലൂടെ പ്രകടിപ്പിച്ചിരിക്കുന്നത്. (Bride Escorted Down the Aisle by her Oncology Doctors)
ഷെറി ഷാ എന്ന യുവതിയാണ് തന്റെ ഡോകട്ർമാരോട് ഇങ്ങനെയൊരു ആഗ്രഹം പ്രകടിപ്പിച്ചത്. അർബുദത്തെ അതിജീവിക്കാൻ സഹായിച്ചതിന് അവരോടുള്ള നന്ദി പറഞ്ഞറിയിക്കാൻ സാധിക്കാത്തത് ആണെന്നും ഷെറി പറഞ്ഞു. ജെയിംസിനെ കണ്ടുമുട്ടി രണ്ട് മാസത്തിനുള്ളിൽ തനിക്ക് സ്റ്റേജ് ത്രീ വൻകുടൽ കാൻസർ ആണെന്ന് കണ്ടെത്തി.
Read also: പത്താം ക്ലാസ് പാസായി 38 വർഷത്തിന് ശേഷം പിയുസി പരീക്ഷ എഴുതി ബെംഗളൂരു ഓട്ടോ ഡ്രൈവർ!
2021-ൽ ടെക്സാസിലെ ഹൂസ്റ്റണിലുള്ള എംഡി ആൻഡേഴ്സൺ കാൻസർ സെന്ററിൽ ചികിത്സയിലായിരുന്നപ്പോൾ അവരുടെ ഡോക്ടർമാർ ആയിരുന്നു ഡോ. എമ്മ ഹോളിഡേയും ഡോ. വാൻ മോറിസും. ഇവർക്കൊപ്പം നടന്നാണ് വധു വിവാഹവേദിയിലെത്തിയത്. വരനും കുടുംബവും ഏറെ സന്തോഷത്തോടെയാണ് ഈ തീരുമാനത്തെ ഏറ്റെടുത്തത്.
“എന്റെ ഉറ്റസുഹൃത്തിനെ വിവാഹം കഴിക്കാൻ സാധിച്ചതിന് പ്രധാന കാരണം അവരാണ്. എന്റെ ജീവിതത്തിലെ ഈ പ്രധാന ദിവസത്തിൽ അവരും എന്റെയൊപ്പം വേണമെന്നാണ് ആഗ്രഹിക്കുന്നത് എന്നും സിബിഎസ് ന്യൂസുമായുള്ള ഇന്റർവ്യൂവിൽ ഷെറി ഷാ പറഞ്ഞു.
Story Highlights: Bride Escorted Down the Aisle by her Oncology Doctors