ഒരു വർഷത്തിനുശേഷം എയർപോർട്ടിൽ വെച്ച് തന്റെ ഉടമയെ കാണുന്ന വളർത്തുനായ; ഹൃദയസ്പർശിയായ വിഡിയോ
വളർത്തു മൃഗങ്ങൾ നമുക്ക് ഏറെ പ്രിയപെട്ടവരാണ്. വീട്ടിലെ ഒരംഗത്തെ പോലെയാണ് ഇവരെ നമ്മൾ പരിപാലിക്കുന്നത്. കുറച്ച് നേരം പുറത്തുപോയി വരുമ്പോൾ തന്നെ വളരെ സ്നേഹത്തോടെ ഇവർ നമുക്ക് അടുത്തേക്ക് ഓടിയെത്തും. ദേഹത്ത് ചാടിക്കയറുകയും കളിക്കുകയും ചെയ്യും. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
ഒരു വർഷത്തിന് ശേഷം തന്റെ ഉടമയെ കാണുന്ന വളർത്തുനായയുടെ സ്നേഹപ്രകടനമാണ് ദൃശ്യത്തിൽ ഉള്ളത്. ഇവിടെ റിച്ചി എന്ന നായ തന്റെ ഉടമയെ ഒരു വർഷത്തിനുശേഷം എയർപോർട്ടിൽ വച്ച് കാണുകയാണ്. പെറ്റ് മോമിനൊപ്പമാണ് റിച്ചി സ്ഥലത്തെത്തിയത്.
വളരെ ക്ഷീണിച്ചാണ് റിച്ചി എയർപോർട്ടിനകത്ത് കയറിയത്. എന്നാൽ കുറച്ചുകഴിഞ്ഞപ്പോൾ ദൂരെ നിന്നും ഒരാൾ വരുന്നത് കണ്ടു. ആദ്യം ആളെ പിടികിട്ടാതെ നിന്നെങ്കിലും പിന്നീടാണ് തന്റെ പെറ്റ്ഡാഡ് ആണെന്ന് തിരിച്ചറിഞ്ഞത്. പെറ്റ് ഡാഡ് വിനി കൈ കാണിച്ചതും റിച്ചി ഓടിയടുത്തു. വിനിയിട്ട് അടുത്തേക്ക് ഓടിവരികയും കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു.
റിച്ചിയുടെ പെറ്റ്മോമും ഡാഡും വേർപിരിഞ്ഞവരാണ്. റിച്ചിയെ കാണാൻ വേണ്ടി മാത്രമാണ് അഞ്ച് മണിക്കൂർ വിമാനത്തിൽ യാത്രചെയ്ത് എത്തിയത്.
Story Highlights: great pyrenees dog ritchie meeting his pet dad vini after one year