മകന്റെ കൈപിടിച്ച് വിവാഹവേദിയിലേക്ക്; ഹൃദയ സ്പർശിയായ ദൃശ്യങ്ങൾ പങ്കുവെച്ച് താരം!!

October 4, 2023

മകന്റെ കൈപിടിച്ച് വിവാഹ വേദയിലേക്ക് എത്തുന്ന പാകിസ്താൻ നടി മഹിറാ ഖാന്റെ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹികമാധ്യമത്തിൽ വൈറലാകുന്നത്. ഏറെ മനോഹരവും ഹൃദയസ്പര്ശിയുമാണ് ചിത്രങ്ങൾ. ദീർഘനാളത്തെ പ്രണയത്തിനൊടുവിലാണ് ബിസിനസ്സുകാരനായ സലിം കരീമുമായുള്ള മഹിറയുടെ വിവാഹം ഒക്ടോബർ ഒന്നിനു കഴിഞ്ഞത്. മകനൊപ്പം വിവാഹവേദിയിലേക്കു കടന്നുവരുന്നതിന്റെ മഹിറയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. (Mahira Khan’s Son Walked Her Down The Aisle At Her Wedding)

ആദ്യവിവാഹത്തിൽ മഹിറയ്ക്കുണ്ടായ മകനാണ് അസ്ലാൻ. മകനൊപ്പം വിവാഹവേദിയിലേക്ക് നടക്കുന്നതാണ് വീഡിയോയിലുള്ളത്. പേസ്റ്റൽ ലെഹം​ഗയാണ് താരം വിവാഹ ദിവസം ധരിച്ചത്. ബീഡ് വർക്കുകളും എംബ്രോയ്ഡറിയും നിറഞ്ഞ ഫുൾസ്ലീവ് ബ്ലൗസ് ലെഹം​ഗയുടെ മാറ്റുകൂട്ടി.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. 2017-ലാണ് മഹിറ പാകിസ്താനിലെ ടെലികോം കമ്പനി സി.ഇ.ഒ. ആയ സലിമിനെ പരിചയപ്പെടുന്നത്. 2019-ൽ ഇരുവരും വിവാഹനിശ്ചയം നടത്തുകയും ചെയ്തിരുന്നു.

Story Highlights: Mahira Khan’s Son Walked Her Down The Aisle At Her Wedding