അക്രമ സ്വഭാവി, വില 2 കോടി രൂപ; ഇത് ലോകത്തിലെ ഏറ്റവും വലിയ പിറ്റ്ബുൾ!!
ഏറ്റവും അക്രമസ്വഭാവിയായ നായ വിഭാഗമാണ് പിറ്റ്ബുൾ. സാധാരണ നായകളെ വെച്ച് താരതമ്യം ചെയ്യുമ്പോൾ പിറ്റ്ബുള്ളിന് വലുപ്പം കൂടുതലാണ്. അതിൽ തന്നെ ഏറ്റവും വലിയവനെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ‘ഹൾക്ക്’ ആണ് പിറ്റ്ബുളിൽ ഏറ്റവും വലിയവൻ എന്നാണ് അറിയപ്പെടുന്നത് എന്നാണ് യുഎസിൽ നായകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന മർലോൺ ഗ്രീനൻ പറയുന്നത്. ഏകദേശം രണ്ട് കോടി രൂപയാണ് ഇതിന്റെ വില.
ഏകദേശം 80 കിലോഗ്രാം ഭാരമുണ്ട് ഇതിന്. പിൻകാലുകളിൽ നിൽക്കുമ്പോൾ ആറടിവരെ ഉയരം കാണും. രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് ഹൾക്ക്. അക്രമസ്വഭാവം കാരണം പിറ്റ്ബുളിനെ പല രാജ്യങ്ങളും നിരോധിച്ചിച്ചിട്ടുണ്ട്.
യുകെയിൽ ഈ ഇനത്തെ വളർത്തുന്നത് നിയമവിരുദ്ധമാണ്. പലയിടത്തും പിറ്റ്ബുളിനെ അനധികൃതമായി കടത്തുന്നുണ്ടെന്ന് വാർത്തകൾ ഉണ്ട്.
Story Highlights: unveiling-the-dark-reality-the-aggression-of-pitbulls-exposed