‘രാജ്യം അദ്ദേഹത്തിന് എന്നും ഒന്നാമതായിരുന്നു’; ധീരജവാന്റെ ഓർമ്മകൾ പങ്കുവെച്ച് ഭാര്യ!
യുദ്ധങ്ങളും അതേ തുടർന്നുള്ള ദാരുണമായ മരണങ്ങളും ഏറെ ഭീതി പടർത്തുന്നതാണ്. രാജ്യത്തിന് വേണ്ടി രാക്ഷസാക്ഷികളായ ധീര ജവാന്മാർ നമുക്ക് എന്നും അഭിമാനമാണ്. ഓരോ രാത്രിയും നമ്മൾ സുരക്ഷിതരായി ഉറങ്ങുന്നുണ്ടെങ്കിൽ അതിന് പിന്നിൽ പൊലിഞ്ഞു പോകുന്ന നിരവധി ജീവനുകളുണ്ട്. ഇന്ത്യൻ ആർമി ഓഫീസറായ വസന്ത് വേണുഗോപാലിന്റെ ഭാര്യ സുഭാഷിണിയുടെ കണ്ണുകളിലൂടെ കാണുന്ന ഒരു ജവാന്റെ ജീവിതവും സൈനികരുടെ വിധവമാരുടെ ജീവിതവും സാധാരക്കാരായ നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. (A Martyr’s widow shares what life is like being a soldier’s wife)
വിവാഹത്തിന് 10 ദിവസം മുമ്പാണ് വസന്ത് ബാംഗ്ലൂരിൽ എത്തിയത്. അദ്ദേഹം ഇന്ത്യൻ സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. സിക്കിമിലേക്ക് പോസ്റ്റിങ്ങ് കിട്ടുന്നത് വരെ ഒരു വർഷത്തോളം ഭാര്യ സുഭാഷിണിക്കൊപ്പം താമസിച്ചു. അവരുടെ ജീവിതത്തിലെ എല്ലാ പ്രത്യേക നിമിഷങ്ങളും കേണൽ വസന്തിന് നഷ്ടപ്പെട്ടു. സുഭാഷിണി ഗർഭിണിയാണെന്ന് അറിഞ്ഞപ്പോഴോ അവരുടെ ആദ്യത്തെ മകൾ ജനിച്ചപ്പോഴോ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. പക്ഷേ, അദ്ദേഹത്തതിന് തന്റെ രാജ്യം എന്നും ഒന്നാമതായിരുന്നെന്ന് അവർക്കറിയാമായിരുന്നു.
കാർഗിൽ യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോൾ സുഭാഷിണി തന്റെ രണ്ടാമത്തെ മകളെ ഗർഭിണിയായിരുന്നു. താൻ യുദ്ധമുഖത്തേക്ക് പോവുകയാണെന്ന് പറഞ്ഞ് വസന്ത് ഭാര്യക്ക് ഒരു കത്ത് അയച്ചു. പിന്നീടുള്ള രണ്ട് മാസം വസന്തിന്റെ വിവരങ്ങൾ ഒന്നും കേട്ടിരുന്നില്ല. ഒടുവിൽ അദ്ദേഹം ആശുപത്രിയിലാണെന്ന വാർത്ത കിട്ടിയപ്പോഴാണ് സുഭാഷിണിക്ക് സമാധാനിക്കാനായത്.
6 മാസത്തിലൊരിക്കലാണ് വസന്ത് വീട്ടിൽ പോയിരുന്നത്. പക്ഷേ ചെറിയ ശബ്ദങ്ങൾ കേട്ടാൽ പോലും അദ്ദേഹം ഉണരും. കുട്ടികൾ അച്ഛനോട് അടുക്കാൻ ഏറെ സമയം പിടിച്ചിരുന്നു. അദ്ദേഹം അകത്തും പുറത്തും ഒരു പട്ടാളക്കാരനായിരുന്നെന്ന് ഭാര്യ സുഭാഷിണി പറയുന്നു. അതിർത്തിയിൽ നിന്ന് മാറി നിൽക്കുന്നത് അതിൽ ഒരു മാറ്റവും വരുത്തിയില്ല.
Read also: ‘കണ്ണാടിയിൽ തെളിയുന്ന രൂപമായിരുന്നു ഏറ്റവും വലിയ വേദന’; കളിയാക്കലുകളിൽ പതറാതെ മുന്നേറി യുവാവ്!
2007 ജൂലൈ 31-ന് ജമ്മു കശ്മീരിലെ ഉറിയിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തി കടക്കുന്നതിൽ നിന്ന് കനത്ത ആയുധധാരികളായ നുഴഞ്ഞുകയറ്റക്കാരെ തടയുന്നതിനിടയിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഇന്ത്യയുടെ ഏറ്റവും ഉയർന്ന സൈനിക അലങ്കാരമായ അശോകചക്ര അദ്ദേഹത്തിന് മരണാനന്തരം ലഭിച്ചു.
മരിച്ചുപോയ തൻ്റെ ഭർത്താവിന് വേണ്ടി എല്ലാവരും തന്നെ ഹാരമണിയിക്കുമ്പോൾ സുഭാഷിണി ചിന്തിച്ചത് നമ്മൾ രക്തസാക്ഷികളെ ആഘോഷിക്കുന്ന അതേ സമയം അവർ ജീവിച്ചിരിക്കുമ്പോൾ എന്തുകൊണ്ട് ആഘോഷിച്ചുകൂടാ എന്നാണ്.
ഒരാഴ്ചയോളം വിധവകൾ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാണ്. അതിനുശേഷം അവർക്ക് എന്ത് സംഭവിക്കുമെന്ന് ആർക്കും അറിയില്ല എന്ന് സുഭാഷിണി പറയുന്നു. ആ ചിന്ത അവരെ വല്ലാതെ ബാധിക്കുകയും വെറുതെ ഇരുന്ന് കരയില്ലെന്ന് തീരുമാനിക്കുകയും ചെയ്തു.
കേണൽ വസന്തിന്റെ രക്തസാക്ഷിത്വത്തിന് 3 ആഴ്ചകൾക്ക് ശേഷം ജവാന്മാരുടെ ഭാര്യമാർ നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്ന ഒരു നാടകം സുഭാഷിണി അവതരിപ്പിച്ചു. യോദ്ധാക്കളുടെ വിധവകളെ സഹായിക്കാൻ എന്തെങ്കിലും ചെയ്യണം എന്ന് വസന്ത് തന്നോട് എപ്പോഴും പറയുമായിരുന്നുവെന്ന് സുഭാഷിണി ഓർക്കുന്നു. തന്റെ ഒപ്പമുള്ളവരുടെ മരണശേഷം അവരുടെ ഭാര്യമാർക്ക് എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം നേരിട്ട് കണ്ടിട്ടുണ്ട്. കേണൽ വസന്തിന്റെ ഓർമ്മയ്ക്കായി വസന്തരത്ന ഫൗണ്ടേഷൻ എന്ന പേരിൽ സുഭാഷിണി ഒരു എൻജിഒ സ്ഥാപിച്ചിട്ടുണ്ട്.
Story highlights: A Martyr’s widow shares what life is like being a soldier’s wife