നടി കാർത്തിക വിവാഹിതയായി!

November 19, 2023

തെന്നിന്ത്യൻ നടി കാർത്തിക തിരുവനന്തപുരത്തെ കവടിയാർ ഉദയ പാലസ് കൺവെൻഷൻ സെന്ററിൽ വിവാഹിതയായി. ഇവരുടെ വരൻ രോഹിത് മേനോൻ കാസർകോട് സ്വദേശിയാണ്. എസ് രാജശേഖരൻ നായരുടെയും പ്രശസ്ത തെന്നിന്ത്യൻ നടി രാധയുടെയും (ഉദയചന്ദ്രിക നായർ) മകളാണ് കാർത്തിക. (Actress Karthika ties the knot)

രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും തെന്നിന്ത്യൻ സിനിമാ ലോകത്തെ നിരവധി താരങ്ങളും വിവാഹത്തിൽ പങ്കെടുത്തു. അടുത്തിടെ നടി തന്റെ വിവാഹ വിശേഷങ്ങൾ ആരാധകരെ അറിയിക്കുകയും വിവാഹനിശ്ചയ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ചടങ്ങിൽ മെഗാസ്റ്റാർ ചിരഞ്ജീവിയും കുടുംബവും മറ്റ് നിരവധി താരങ്ങളും പങ്കെടുത്തു.

Read also: ‘ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ദിനത്തിന്റെ ഓർമ്മയ്ക്ക്..’- ചിത്രങ്ങളുമായി കാളിദാസും താരിണിയും

2009-ൽ പുറത്തിറങ്ങിയ ‘ജോഷ്’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കാർത്തിക വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ജീവ പ്രധാന വേഷത്തിൽ അഭിനയിച്ച 2011-ൽ പുറത്തിറങ്ങിയ ‘കോ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം ശ്രദ്ധ നേടിയത്. കേരളത്തിലും ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ‘മകരമഞ്ഞ്’, ‘കമ്മത്ത് ആൻഡ് കമ്മത്ത്’ തുടങ്ങിയ മലയാള ചിത്രങ്ങളിലും കാർത്തിക പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്.

Story highlights: Actress Karthika ties the knot