ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക; വായുമലിനീകരണം നിസ്സാരമായി കാണരുത്!
വായു മലിനീകരണം ശ്വാസകോശാരോഗ്യത്തിന് കാര്യമായ ഭീഷണി ഉയർത്തുന്നതാണ്. ഇത് വിവിധ ശ്വാസകോശ രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് സ്വാസകോശ അർബുദം ഏറ്റവും ഗുരുതരമായ അനന്തരഫലങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. പ്രതിവർഷം വായു മലിനീകരണം മൂലം 7 ദശലക്ഷം മരണങ്ങൾ വരെ സംഭവിക്കാറുണ്ട്. (Air pollution and lung health)
വായുമലിനീകരണത്തിന്റെ അപകടങ്ങൾ ശ്വാസകോശ അർബുദത്തിനും അപ്പുറത്തേക്ക് വ്യാപിക്കുന്നു. കുട്ടികളും പ്രായമായവരുമാണ് വായു മലിനീകരണത്തിന്റെ ദോഷകരമായ ഫലങ്ങൾക്ക് പ്രത്യേകിച്ച് ഇരയാകുന്നത്. വായുമലിനീകരണം മൂലം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ എന്തൊക്കെയെന്ന് നോക്കാം:
ആസ്ത്മ: വായു മലിനീകരണം ആസ്ത്മക്ക് കാരണമാകുകയും രോഗലക്ഷണങ്ങൾ ഉള്ളവരിൽ അത് വഷളാക്കുകയും രോഗം മൂർച്ഛിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
സിഒപിഡി: സിഒപിഡി ഉള്ള വ്യക്തികൾക്ക് രോഗലക്ഷണങ്ങൾ വഷളാകാൻ ഇടയാകും. ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, കൂടാതെ അസുഖം വർദ്ധിക്കാനുള്ള സാധ്യത എന്നിവയും ഉണ്ടായേക്കാം. ഇത് മരണത്തിനു വരെ വഴിയൊരുക്കും.
ശ്വാസകോശ അർബുദം: ശ്വാസകോശ അർബുദത്തിന്റെ ഒരു പ്രധാന കാരണം വായു മലിനീകരണം ഡിഎൻഎയിൽ വരുത്തുന്ന മാറ്റങ്ങളാണ്. ഇത് ക്യാൻസർ കോശങ്ങളുടെ വികാസത്തിലേക്ക് നയിച്ചേക്കാം.
Read also: ഇവയെ സൂക്ഷിക്കുക; പ്രമേഹം വിളിച്ചുവരുത്തും ഭക്ഷണങ്ങൾ!
ശ്വാസകോശ സംബന്ധമായ അണുബാധകൾ: വായു മലിനീകരണം മൂലം ന്യുമോണിയയും ബ്രോങ്കൈറ്റിസും ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു.
ശ്വാസകോശത്തിന്റെ പ്രവർത്തനം കുറയുന്നു: വായു മലിനീകരണം ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ തകരാറിലാക്കും. ഇത് നിലവിൽ ശ്വാസകോശ രോഗങ്ങളുള്ളവർക്ക് കാര്യമായ വെല്ലുവിളികൾ ഉയർത്തുന്നു.
ശ്വാസകോശ ബുദ്ധിമുട്ടുകളുടെ ആദ്യകാല ലക്ഷണങ്ങൾ തിരിച്ചറിയുന്നത് നിർണായകമാണ്. തൊണ്ടയിലെ ചൊറിച്ചിൽ, ചുവന്നതോ വരണ്ടതോ ആയ കണ്ണുകൾ, മൂക്കൊലിപ്പ്, ഭക്ഷണം കഴിക്കുമ്പോഴോ കുടിക്കുമ്പോഴോ തൊണ്ടയിലുണ്ടാകുന്ന അസ്വസ്ഥത, ഉറങ്ങുമ്പോൾ കൂർക്കംവലി അല്ലെങ്കിൽ ശ്വാസം മുട്ടൽ എന്നീ ലക്ഷണങ്ങൾ കണ്ടാൽ കരുതലെടുക്കണം.
പതിവ് പരിശോധനകളും കൃത്യമായ സമയത്ത് മരുന്ന് കഴിക്കുന്നതും ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും വായു മലിനീകരണത്തിന്റെ ദീർഘകാല ആഘാതം ലഘൂകരിക്കാനും സഹായിക്കും.
Story highlights: Air pollution and lung health