കരയിപ്പിക്കാൻ മാത്രമല്ല, സംരക്ഷിക്കാനും കഴിയും; അറിയാം ഉള്ളിയുടെ ഗുണങ്ങൾ
മിക്ക അടുക്കളയിലും കാണപ്പെടുന്ന ഒരു പ്രധാന പച്ചക്കറിയാണ് ഉള്ളി. മഞ്ഞ, വെള്ള, ചുവപ്പ് എന്നിങ്ങനെ വിവിധ നിറങ്ങളിൽ ഉള്ളി കാണപ്പെടാറുണ്ട്. സവിശേഷമായ രുചിയും പോഷകഗുണവും ഉള്ളതിനാൽ നമ്മുടെ ഭക്ഷണത്തിൽ ഉള്ളി ഉൾപ്പെടുത്തുന്നത് ആരോഗ്യം മെച്ചപ്പെടുത്തും. ചിലർക്ക് ഉള്ളിയുടെ രൂക്ഷമായ മണം ഇഷ്ടപ്പെടില്ലെങ്കിലും, പച്ചയുള്ളി കഴിച്ചാൽ ഗുണങ്ങളേറെയാണ്. (Benefits of consuming raw onion)
ഉള്ളി വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. വൈറ്റമിൻ സി ബാക്ടീരിയ, വൈറസുകൾ എന്നിവയ്ക്കെതിരെ ശരീരത്തെ പ്രതിരോധിക്കുന്ന വെളുത്ത രക്താണുക്കൾ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ജലദോഷം, പനി തുടങ്ങിയ അസുഖങ്ങൾ തടയുന്നതിന് ഉള്ളി സഹായിക്കും. ഉള്ളിയിൽ ക്വെർസെറ്റിൻ പോലുള്ള ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതോടൊപ്പം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
Read also:നിറകണ്ണോടെ മകളെ മുറുകെ പിടിച്ച്..; ക്യാൻസർ നാലാംഘട്ടത്തിൽ മകൾക്കൊപ്പം കോളേജ് വേദിയിൽ എത്തി ഒരച്ഛൻ
ക്വെർസെറ്റിൻ അടങ്ങിയ പച്ച ഉള്ളിക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. സന്ധിവാതം, ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ അവസ്ഥകൾ കൈകാര്യം ചെയ്യാൻ ഇത് സഹായിക്കുന്നു. രക്തചംക്രമണം വർധിപ്പിക്കുന്നതിനും ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഉള്ളിയുടെ ഉപയോഗം സഹായിക്കുന്നു. പച്ചയുള്ളിയിൽ ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ശരിയായ ദഹനത്തിനും ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും അത്യന്താപേക്ഷിതമാണ്.
എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന സൾഫറിന്റെ മികച്ച ഉറവിടം കൂടിയാണ് ഉള്ളി. ഇത് കാൽസ്യം ആഗിരണം കൂട്ടുന്നതിനും ഓസ്റ്റിയോപൊറോസിസ് സാധ്യത തടയുന്നതിനും സഹായിക്കുന്നു. ഉള്ളിയിൽ ഉയർന്ന അളവിൽ ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ക്രോമിയം ഉള്ളിയിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും അതുവഴി പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഏറ്റവും ഉത്തമമാണ് ഉള്ളിയെന്ന് മനസ്സിലായിക്കാണുമല്ലോ! ഇത്രയും ഗുണങ്ങളുള്ള ഉള്ളി അൽപ്പം കരയിപ്പിക്കുമെങ്കിലും, ആള് പാവമാണ്.
Story highlights: Benefits of consuming raw onion