ഒരു പരിമിതിയും പരിധികളല്ല; കാഴ്ച്ചാ പരിമിതിയുള്ള മകളെ സൈക്കിൾ ഓടിക്കാൻ പഠിപ്പിക്കുന്ന അച്ഛൻ, വിഡിയോ

November 1, 2023

സന്തോഷം തോന്നുന്ന, മനസ് നിറയ്ക്കുന്ന നിരവധി വീഡിയോകൾ എന്നും നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്. അത്തരം മനസ് നിറയ്ക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. കാഴ്ച്ച പരിമിതിയുള്ള കുഞ്ഞിനെ സൈക്കിളോടിക്കാൻ പഠിപ്പിക്കുന്ന അച്ഛനാണ് വീഡിയോയിൽ ഉള്ളത്. (father and daughter video goes viral)

ഒരു പരിമിതിയും കുഞ്ഞിന് ഉണ്ടെന്ന് തോന്നിപ്പിക്കാത്ത വിധമായിരുന്നു അച്ഛൻ മകൾക്ക് പിന്തുണ നൽകിയത്. ഭിന്നശേഷിക്കാരായ കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് അദ്ദേഹം ഒരു മാതൃകയാവുകയായിരുന്നു.

Read also:നിറകണ്ണോടെ മകളെ മുറുകെ പിടിച്ച്..; ക്യാൻസർ നാലാംഘട്ടത്തിൽ മകൾക്കൊപ്പം കോളേജ് വേദിയിൽ എത്തി ഒരച്ഛൻ

വളെരയധികം ആവേശത്തോട് കൂടിയാണ് അച്ഛനും മകളും സൈക്കിളോടിക്കുന്നത്. മകളോടൊപ്പം അച്ഛനും സൈക്കിളിനൊപ്പം നീങ്ങുന്നുണ്ട്. കാഴ്ച്ചയില്ലങ്കിലും മകള്‍ക്ക് പരിമിതികളില്ലന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

മകൾക്ക് വേണ്ട എല്ലാ പിന്തുണയും പ്രോത്സാഹനവും അദ്ദേഹം നൽകുന്നുണ്ട് സൈക്കളോടിച്ചതിന് ശേഷം മകളെ അഭിനന്ദിക്കുകയും എടുത്തുയര്‍ത്തുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം. വളരെ പെട്ടെന്നാണ് വീഡിയോ ആളുകൾ ഏറ്റെടുത്തത്.

Story Highlights: father and daughter video goes viral