ചെളിവെള്ളത്തിൽ വീണ ആനക്കുട്ടിക്ക് രക്ഷയായത് വനപാലകർ; ശ്രദ്ധ നേടി വിഡിയോ!

November 23, 2023

മൃഗങ്ങൾ നമ്മുടെ സഹജീവികളാണ്. അവരോട് അനുകമ്പയും സ്നേഹവും കാട്ടുമ്പോഴാണ് നമ്മൾ യഥാർത്ഥത്തിൽ മനുഷ്യരാകുന്നത്. പ്രത്യേകിച്ച് അപകടത്തിൽ പെട്ട മൃഗങ്ങളെ വഴിയിൽ ഉപേക്ഷിച്ചു പോകുന്ന എത്രയോ രംഗങ്ങൾ നമ്മൾ കണ്ടിരിക്കുന്നു. അടുത്തിടെ ചെളിവെള്ളം നിറഞ്ഞ കുളത്തിൽ പെട്ടു പോയ ഒരാനക്കുട്ടിയെ രക്ഷപ്പെടുത്തുന്ന വിഡിയോ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. (Forest officials rescue infant elephant trapped in agricultural pond)

മധുരക്കരൈ ഫോറസ്റ്റ് റേഞ്ചിലെ കുളത്തിൽ വീണ ആനക്കുട്ടിയെയാണ് തമിഴ്‌നാട്ടിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ വിജയകരമായി രക്ഷപ്പെടുത്തിയത്. നാല് വയസോളം പ്രായം വരുന്ന ആനകുട്ടിയാണ് കുളത്തിൽ വീണത്‌. ഫോറസ്റ്റ് റേഞ്ചിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥർ ആനയെ കണ്ടെത്തിയത്.

ഉടൻ തന്നെ ആനയെ സഹായിക്കാൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. വനപാലകരുടെ ശ്രമങ്ങളും തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങളും അടങ്ങുന്ന വിഡിയോ വാർത്താ ഏജൻസിയായ എഎൻഐ ഷെയർ ചെയ്തിട്ടുണ്ട്.

നിരവധി ഇന്റർനെറ്റ് ഉപയോക്താക്കൾ വനം വകുപ്പിന്റെ സമയോചിതമായ പ്രയത്നത്തിനും പ്രവർത്തനങ്ങൾക്കും നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചിട്ടുണ്ട്

Read also: വെറുതെയിരുന്നും, ഉറങ്ങിയും, കരഞ്ഞും ശമ്പളം വാങ്ങാം- രസകരമായ ചില ജോലികൾ

കോയമ്പത്തൂർ ജില്ലയിലെ വനാതിർത്തി ഗ്രാമങ്ങളിൽ കാട്ടാനകൾ കടക്കുന്നത് വർധിച്ചതിനെ തുടർന്ന് രാത്രികാല പട്രോളിംഗിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാരുടെ എണ്ണം വനംവകുപ്പ് വർധിപ്പിച്ചിട്ടുണ്ട്.

Story highlights: Forest officials rescue infant elephant trapped in agricultural pond