നീതിയുടെ ചിറകായ് “ഗരുഡൻ” വെള്ളിയാഴ്ച്ച തീയറ്ററുകളിൽ

November 1, 2023
Garudan movie release

സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ത്രില്ലർ ചിത്രം “ഗരുഡൻ “ നവംബർ 3ന് തീയറ്ററുകളിൽ റിലീസിന് ഒരുങ്ങുന്നു. നീതിയ്ക്കായുള്ള പോരാട്ട കഥയാണ് ചിത്രം പറയുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രത്തിൽ അഭിരാമിയാണ് നായിക. ( Garudan movie release

മാജിക് ഫ്രെയിംസ് ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രം നവാഗതനായ അരുൺ വർമ്മയാണ് സംവിധാനം ചെയ്തിരിക്കുന്നത്. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിക്കുന്ന ചിത്രം ഒരു ലീഗൽ ത്രില്ലർ ആണ്. പ്രേക്ഷകർക്കിടയിൽ ആകാംഷ ഉണർത്തുന്ന ചിത്രത്തിൽ സിദ്ധീഖ്, ദിലീഷ് പോത്തൻ, ദിയ പിള്ള എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ് ചിത്രത്തിനായി കാമറ ചെയ്യുന്നത്. എഡിറ്റർ ശ്രീജിത്ത് സാംരംഗ്.

Read also:നിറകണ്ണോടെ മകളെ മുറുകെ പിടിച്ച്..; ക്യാൻസർ നാലാംഘട്ടത്തിൽ മകൾക്കൊപ്പം കോളേജ് വേദിയിൽ എത്തി ഒരച്ഛൻ

കോ- പ്രൊഡ്യൂസർ -ജസ്റ്റിൻ സ്റ്റീഫൻ , ലൈൻ പ്രൊഡ്യൂസർ -സന്തോഷ്‌ കൃഷ്ണൻ. എക്സിക്യൂട്ടിവ്‌ പ്രൊഡ്യൂസർ -നവീൻ പി തോമസ്‌. അഡ്മിനിസ്ട്രേഷൻ ആൻഡ്‌ ഡിസ്ട്രിബ്യൂഷൻ ഹെഡ്‌ -ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ -ഡിക്സൺ പൊഡുത്താസ്‌, പ്രൊഡക്ഷൻ ഇൻ ചാർജ്‌ -അഖിൽ യശോധരൻ. മേക്കപ്പ്‌ -റോണക്സ്‌ സേവ്യർ, ആർട്ട്‌ -സുനിൽ കെ. ജോർജ്‌. കോസ്റ്റ്യൂം -സ്റ്റെഫി സേവ്യർ, പി ആർ ഓ -മഞ്ജു ഗോപിനാഥ്‌. മാർക്കറ്റിംഗ്‌ കൺസൾട്ടന്റ്‌ -ബിനു ബ്രിങ്‌ ഫോർത്ത്‌. ഡിജിറ്റൽ മാർക്കറ്റിംഗ്‌ -ഒബ്സ്ക്യൂറ. സ്റ്റിൽസ്‌ -ശാലു പേയാട്‌. ഡിസൈൻസ്‌ -ആന്റണി സ്റ്റീഫൻ.

Story Highlights: Garudan movie release