ഉയർന്നു വരുന്ന പുരുഷ ആത്മഹത്യാനിരക്ക് അവഗണിക്കരുത്; ഇന്ന് അന്താരാഷ്ട്ര പുരുഷ ദിനം!

November 19, 2023

നമ്മൾ പല ദിവസങ്ങളും അവയുടെ പ്രാധാന്യം കണക്കിലെടുത്ത് ആഘോഷിക്കാറുണ്ട്. കുട്ടികൾ, സ്ത്രീകൾ, മുതിർന്നവർ, അങ്ങനെ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള വ്യക്തിത്വങ്ങളെ നമ്മൾ അഭിനന്ദിക്കുന്നു. ഇന്ന് പുരുഷന്മാർക്കായുള്ള ദിവസമാണ്. പുരുഷന്മാരുടെയും ആൺകുട്ടികളുടെയും ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ച് അവബോധം വളർത്തുന്നതിനും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിനുമായി എല്ലാ വർഷവും നവംബർ 19 നാണ് അന്താരാഷ്ട്ര പുരുഷ ദിനം ആഘോഷിക്കുന്നത്. (International Men’s Day 2023)

സമൂഹത്തിലേക്ക് പുരുഷന്മാർ കൊണ്ടുവരുന്ന മൂല്യം ആഘോഷിക്കുകയും പരസ്പരം മാതൃകയാവാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് ഈ ദിവസം . 2023-ലെ പ്രമേയം ”സീറോ മെയിൽ സൂയിസൈഡ്” (Zero Male Suicide) എന്നതാണ്. ഇത് പുരുഷന്മാർക്കിടയിലുള്ള ഉയർന്ന ആത്മഹത്യാനിരക്കിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്.

Read also: വെളുത്ത കയ്യുറകളും മഞ്ഞ ഷൂസും ചുവന്ന ഷോർട്ട്സുമണിഞ്ഞ കൂട്ടുകാരൻ; ഇന്ന് മിക്കിയുടെ പിറന്നാൾ!

45 വയസ്സിന് താഴെയുള്ള പുരുഷന്മാരുടെ മരണകാരണങ്ങളിൽ പ്രധാനി ആത്മഹത്യയാണെന്ന് കണ്ടെത്തിയതിനാൽ മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കാൻ പുരുഷന്മാർക്ക് ഒരു ഇടം സൃഷ്ടിക്കാനാണ് ഇക്കൊല്ലത്തെ അന്താരാഷ്ട്ര പുരുഷ ദിനം ലക്ഷ്യമിടുന്നത്.

പുരുഷന്മാരുടെ വൈകാരികവും ശാരീരികവും സാമൂഹികവുമായ ആരോഗ്യം ഉറപ്പാക്കാൻ ഇത് ലക്ഷ്യമിടുന്നു. മാനസികാരോഗ്യം, പുരുഷ ആത്മഹത്യയുടെ വ്യാപനം തുടങ്ങിയ കാര്യങ്ങളെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്കും ഇത് വഴിയൊരുക്കും.

നമ്മുടെ ജീവിതത്തിൽ പ്രാധാന പങ്കു വഹിക്കുന്ന പുരുഷന്മാരെ അഭിനന്ദിക്കാനും ആഘോഷിക്കാനുമുള്ള അവസരം കൂടിയാണിത്. ഇത് അച്ഛനോ സഹോദരനോ സുഹൃത്തോ ഭർത്താവോ ആകാം. അവരോരോരുത്തരും നമ്മുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം ഏറെ വലുതാണ്.

എന്നാൽ ഈ ദിവസം പുരുഷന്മാരെ ആഘോഷിക്കുക മാത്രമല്ല, ലിംഗസമത്വം പ്രോത്സാഹിപ്പിക്കാനുള്ള ഒരു വേദിയായും കണക്കാക്കാം.

Story highlights: International Men’s Day 2023