“പറയാം എല്ലാവരോടും ഒരു ഹലോ”; നാളെ വേൾഡ് ഹലോ ഡേ!

November 20, 2023

ലോകത്തിൽ എല്ലാ ബന്ധങ്ങൾക്കുമിടയിൽ ആശയവിനിമയം അനിവാര്യമാണ്. നമ്മൾ ആദ്യമായി ആരെയെങ്കിലും കാണുമ്പോഴോ സംസാരിക്കുമ്പോഴോ നമ്മൾ പോലും അറിയാതെ ഒരു ഹലോ പറയാറില്ലേ? അതോ ഫോൺ വിളിക്കുമ്പോൾ മാത്രം ‘ഹലോ’ പറയുന്നവരാണോ നിങ്ങൾ? ഏറ്റവും മനോഹരമായ ഒരു ബന്ധവും സൗഹൃദവുമൊക്കെ കെട്ടിപ്പെടുത്താൻ ഒരു പക്ഷെ ഒരു ചെറിയ ഹലോ കൊണ്ട് സാധിക്കും. (It’s time to celebrate World Hello Day 2023)

ഹലോ പറയാൻ അധികം പരിശ്രമത്തിന്റെ ആവശ്യമൊന്നുമില്ല. ഒരു ചെറിയ പദമാണെങ്കിലും ഒരുപാട് അർത്ഥങ്ങൾ ഇതിനുണ്ട്. ഒരു സംഭാഷണം ആരംഭിക്കുന്നതിനുള്ള മികച്ച മാർഗമാണ് ഹലോ പറയുന്നത്. പിന്നെ അങ്ങോട്ട് ഒരു ഹലോ പറഞ്ഞാൽ തിരിച്ചു കിട്ടുകയും ചെയ്യുമല്ലോ!

Read also: മുംബൈ ലോക്കലിനുള്ളിൽ പഞ്ചനക്ഷത്ര റെസ്റ്റോറന്റ് തുറന്ന് യുവാക്കൾ!

നടപ്പാതയിലോ ഇടനാഴിയിലോ കടന്നുപോകുന്ന അപരിചിതർക്കു പോലും നമുക്ക് ആശംസകൾ അറിയിക്കാം. ചെറുപുഞ്ചിരിയോടെ ഒരു ഹലോ കേൾക്കുന്നത് ആർക്കാണ് ഇഷ്ടമല്ലാത്തത്. ഇത്രയും ചെറിയ ഒരു വാക്ക് ലോകത്തിൽ ഇത്രയധികം നന്മ കൊണ്ടുവരുന്നു എന്നത് അവിശ്വസനീയമാണ്.

ഇനി വേൾഡ് ഹലോ ഡേയിൽ എന്താണ് ചെയ്യണ്ടതെന്നു പറയാം. ഈ ദിവസം 10 ആളുകളോട് നമുക്ക് ഹലോ പറയാം. സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി മാത്രം ഈ വാക്ക് കരുതിവെക്കരുത്. നിങ്ങൾക്ക് അപരിചിതരോട് ഹലോ പറയാം. ഒരുപക്ഷേ നിങ്ങളോടൊപ്പം ലിഫ്റ്റിൽ കയറിയ വ്യക്തിയാവാം, അല്ലെങ്കിൽ പലചരക്ക് കടയിലെ ജോലിക്കാരനാവാം, ഷോപ്പിംഗിനു പോകുമ്പോൾ ഇടനാഴിയിൽ വെച്ച് കാണുന്ന ഒരാൾ പോലുമാകാം.

ഹലോ പറയുമ്പോൾ, എത്ര പേർ അത് തിരികെ പറയുന്നുവെന്ന് കൂടെ ശ്രദ്ധിക്കാം. ഒരുപക്ഷേ ഒരു ഹലോ നല്ലൊരു സുഹൃത്തിനെ തരുമെങ്കിലോ. ഇനി ഏറെക്കാലമായി സംസാരിച്ചിട്ടില്ലാത്ത ഒരു സുഹൃത്തിനോട് വെറുതെ ഒരു ഹലോ പറഞ്ഞു നോക്കു. കാലം ക്ഷണിച്ചു വരുത്തിയ അകലം ഒരു പക്ഷെ മാഞ്ഞുപോയാലോ!

Story highlights: It’s time to celebrate World Hello Day 2023