അതിശക്തനായി സൂര്യയുടെ അവതാരം; കങ്കുവയുടെ ദീപാവലി സ്പെഷ്യൽ പോസ്റ്റർ പുറത്തിറങ്ങി!

November 12, 2023

ദേശീയ അവാർഡ് ജേതാവായ നടൻ സൂര്യയുടെ അടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ കങ്കുവ നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. നിലവിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ആകാംഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രങ്ങളിലൊന്നാണിത്. ‘വിശ്വാസം’, ‘അണ്ണാത്തെ’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധാനം നിർവഹിച്ച ശിവയാണ് കാങ്‌വയുടെ സംവിധായകൻ. (‘Kanguva’ Diwali special poster out now)

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കങ്കുവയുടെ ടീം ഇപ്പോഴിതാ ദീപാവലി സ്‌പെഷ്യൽ ട്രീറ്റായി സൂര്യയുടെ ആരാധകർക്കായി ഒരു പുതിയ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ്. പുതിയ കങ്കുവ പോസ്റ്റർ സൂര്യയെ ഒരു ശക്തനായ യോദ്ധാവായി വീണ്ടും അവതരിപ്പിക്കുന്നു. തങ്ങൾ യുദ്ധത്തിന് സജ്ജരാണെന്ന് സൂചന നൽകുന്ന സൈനികർ ചുറ്റും നിന്ന് കാഹളം മുഴക്കുന്നതായും പോസ്റ്ററിൽ കാണാം.

Read also: ശേഷം സ്‌ക്രീനിൽ; ഇലോൺ മസ്‌കിന്റെ ജീവചരിത്രം സിനിമയാകുന്നു!

2024-ൽ റിലീസ് ഉണ്ടാകുമെന്ന പ്രഖ്യാപനം കൂടെയാണ് പുതിയ പോസ്റ്ററിലൂടെ പുറത്തു വന്നിരിക്കുന്നത്. കങ്കുവയുടെ റിലീസ് പ്ലാനുകൾ വെളിപ്പെടുത്തിയതോടെ, ഇനി ആരാധകർ ആഘോഷങ്ങൾ തുടങ്ങും. ഒരു പാട്ടിന്റെ രൂപത്തിലോ, ടീസറായോ ഒക്കെ ചിത്രത്തിന്റെ പുതിയ വിശേഷങ്ങൾക്കായി അവർ കാത്തിരിക്കും.

Story highlights: ‘Kanguva’ Diwali special poster out now