കുട്ടികൾക്കൊപ്പം ചെപ്പടിവിദ്യ കാണിച്ച് പ്രധാനമന്ത്രി; വിഡിയോ

November 17, 2023

കുട്ടികള്‍ക്കൊപ്പം ഒരൽപം കുട്ടികളിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മാജിക്ക് കാണിച്ച് കുട്ടികളെ രസിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. രണ്ട് കുട്ടികള്‍ക്കൊപ്പം കളിയില്‍ ഏര്‍പ്പെടുകയും കുട്ടികളെ നാണയം ഉപയോഗിച്ചുകൊണ്ടുള്ള ‘ചെപ്പടിവിദ്യ’ പഠിപ്പിക്കുകയും ചെയ്യുന്ന മോദിയെ വീഡിയോയിൽ കാണാം. ( Narendra modi performs magic trick )

കുട്ടികളോടൊപ്പം ആകുമ്പോൾ മോദിജി കുട്ടിയെ പോലെയാകുന്നു എന്ന തലക്കെട്ടിൽ എക്‌സ് അക്കൗണ്ടിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. മോദി തന്റെ നെറ്റിയിൽ ഒരു നാണയം വയ്ക്കുകയും തുടർന്ന് തലയുടെ പിൻഭാഗത്ത് തട്ടുകയും ചെയ്യുമ്പോൾ നാണയം കയ്യിലേക്ക് പോരുന്നു. എന്നാൽ മോദി കുട്ടികളുടെ അടുത്ത് ഇതേ കാര്യം ചെയ്യുമ്പോൾ നാണയം അപ്രത്യക്ഷമാകുകയാണ്.

Read also: ലോകത്തെ തന്നെ ശക്തരായ സ്ത്രീകൾ; ഭരണവും ദ്വീപും ഇവരുടെ കയ്യിൽ സുരക്ഷിതം!

മാജിക് കാട്ടി കുട്ടികളെ രസിപ്പിക്കുവാൻ ശ്രമിക്കുന്ന മോദിയുടെ വീഡിയോ നിരവധി പേരാണ് പങ്കിടുന്നത്. കുട്ടികളുടെ കൂടെ രസകരമായി സമയം ചിലവഴിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങളും വിഡീയോകളും ഇതിനുമുന്‍പും ചര്‍ച്ചയായിട്ടുണ്ട്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ മകളുടെ കൂടെയും നടന്‍ അക്ഷയ് കുമാറിന്റെ മകന്റെ കൂടെയുമുള്ള തിരിക്കുന്ന മോദിയുടെ ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Story Highlights: Narendra modi performs magic trick