“കൂട്ടുകാരുടെ പേനകൾ മുതൽ രത്‌നവും സ്വർണവും പതിച്ച പേനകൾ വരെ”; ഇന്ന് ഈ പേനാമനുഷ്യന്റെ ലൈബ്രറിയിൽ നാലായിരത്തിലധികം പേനകൾ!

November 11, 2023

കൗതുകമുള്ള ശീലങ്ങളുള്ള പലരെയും കുറിച്ച് നമ്മൾ വാർത്തകളിൽ കേട്ടിട്ടുണ്ട്. സ്റ്റാമ്പുകൾ, വിവിധ തരത്തിലുള്ള കുപ്പികൾ, കടലാസുകൾ, കത്തുകൾ, കറൻസി നോട്ടുകൾ അങ്ങനെ ആളുകൾക്ക് ഇഷ്ടം പലതിനോടാണ്. എങ്കിൽ പേനയോട് ഭ്രമമുള്ള ഒരാളെ പരിചയപ്പെടാം. കൗതുകം അൽപ്പം കൂടിയത് കൊണ്ടാവാം ഇദ്ദേഹത്തെ ആളുകൾ പേനാമനുഷ്യൻ എന്നാണ് വിളിക്കാറ്. (‘Pen man’ from Odisha)

Read also: “ഇനി ആരെയും ആശ്രയിക്കേണ്ട”; കാർഷിക വിളകൾ പോളിഷ് ചെയ്യുന്ന യന്ത്രം സ്വന്തമായി കണ്ടെത്തി കർഷകൻ!

ഒഡീഷാക്കാരൻ തുഷാർകാന്തിനാണ് പത്താം ക്ലാസ്സ്‌ തുടങ്ങി പേനകളോട് പ്രണയം. കൂട്ടുകാരുടെ പേനകളിൽ കൗതുകം തോന്നിയവയൊക്കെ മഷി തീരുമ്പോൾ വാങ്ങി വയ്ക്കും. അങ്ങനെ കഴിഞ്ഞ മുപ്പതു വർഷങ്ങളായി ഉപയോഗിച്ച പേനകളെല്ലാം തുഷാറിന്റെ ശേഖരത്തിലുണ്ട്. നാലായിരത്തിലധികം പേനകളാണ് ഈ പേനാ ലൈബ്രറിയിലുള്ളത്.

എന്നാൽ വെറും കൗതുകമല്ല കേട്ടോ, രത്‌നവും സ്വർണവും പതിച്ച പേനകൾ വരെ ഇക്കൂട്ടത്തിലുണ്ട്. വാട്ടർമാൻ, പാർക്കർ, മോണ്ട്ബ്ലാങ്ക്, ക്രോസ്സ് തുടങ്ങി വിവിധ ബ്രാൻഡുകളുടെ പേനകൾ ഇവിടെയുണ്ട്. ഇനിയുമിനിയും വ്യത്യസ്തങ്ങളായ പേനകൾ ശേഖരിക്കണമെന്നാണ് തുഷാറിന്റെ മോഹം.

Story highlights: ‘Pen man’ from Odisha