“ഇവരാണ് ഞങ്ങളുടെ താരങ്ങൾ”; ജീവനക്കാർക്ക് കാറുകൾ സമ്മാനമായി നൽകി മരുന്ന് കമ്പനി!!

November 4, 2023
Pharma Company Owner Gifts Tata Punch To Employees

ഹരിയാനയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമ തന്റെ ജീവനക്കാർക്ക് ദീപാവലി സമ്മാനമായി നൽകിയത് കാറുകൾ. മിറ്റ്‌സ്‌കാർട്ട് ചെയർമാൻ എംകെ ഭാട്ടിയ തന്റെ ഓഫീസ് ഹെൽപ്പർ ഉൾപ്പെടെ 12 ജീവനക്കാർക്ക് പുത്തൻ ടാറ്റ പഞ്ച് കാറുകളുടെ താക്കോൽ കൈമാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ( Pharma Company Owner Gifts Tata Punch To Employees )

തന്റെ ജീവനക്കാരുടെ അർപ്പണബോധത്തിലും കഠിനാധ്വാനത്തിലും താൻ ആകൃഷ്ടനായെന്നും അതുകൊണ്ട് തന്നെ ഈ ഫെസ്റ്റിവൽ സീസണിൽ അവർക്ക് പ്രത്യേക സമ്മാനം നൽകാൻ തീരുമാനിച്ചതായും ഭാട്ടിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് മിസ്റ്റർ ഭാട്ടിയയാണ് കമ്പനി ആരംഭിച്ചത്. അന്നുമുതൽ ഈ ജീവനക്കാർ അദ്ദേഹത്തോടൊപ്പമുണ്ട്.

അപ്രതീക്ഷിതമായി ലഭിച്ച ദീപാവലി സമ്മാനം കണ്ട് ജീവനക്കാരും അമ്പരന്നു. മിസ്റ്റർ ഭാട്ടിയ തന്റെ ലിങ്ക്ഡ്ഇൻ പേജിൽ, ഷോറൂമിൽ കമ്പനിയിലെ ജീവനക്കാർക്കൊപ്പം കാറിന്റെ അരികിൽ നിൽക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ജീവനക്കാർ കമ്പനിയോട് വിശ്വസ്തരാണെന്നും അതിന്റെ വളർച്ചയ്ക്കായി കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Read also: മുംബൈയുടെ തെരുവുകളിൽ പഴമയുടെ ഈ ഓട്ടം ഇനിയില്ല”; ഹൃദയസ്പർശിയായ വിടപറച്ചിൽ നൽകി ആനന്ദ് മഹീന്ദ്ര

“ഒരു സെലിബ്രിറ്റിയെപ്പോലെ അവരെ ആഘോഷിക്കാൻ ഞാൻ ആഗ്രഹിച്ചു. കമ്പനി ഒരുപാട് ഉയർച്ച താഴ്ചകൾ കണ്ടിട്ടുണ്ടെന്നും എന്നാൽ ഈ ജീവനക്കാർ ഞങ്ങളോടൊപ്പം നിലകൊള്ളുകയും കമ്പനിയെ വളരാൻ സഹായിക്കുകയും ചെയ്തുവെന്നും അവരാണ് ഞങ്ങളുടെ താരങ്ങൾ മിസ്റ്റർ ഭാട്ടിയ പറഞ്ഞു.

ഒരു മാസം മുമ്പ് കാറുകൾ കൈമാറിയെങ്കിലും ഈ മാസമാണ് വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. താൻ ആസൂത്രണം ചെയ്തിരുന്നില്ലെങ്കിലും ദീപാവലിയോട് അനുബന്ധിച്ച് വാർത്തകൾ പുറത്തുവന്നത് യാദൃശ്ചികമാണെന്ന് ഭാട്ടിയ പറഞ്ഞു. അതേസമയം, സമ്മാനം ലഭിച്ചതിൽ ജീവനക്കാരും അമ്പരന്നു. ഇവരിൽ ചിലർക്ക് വാഹനമോടിക്കാൻ പോലും അറിയില്ല.

2021-ൽ ലോഞ്ച് ചെയ്ത ഒരു എൻട്രി ലെവൽ മൈക്രോ എസ്‌യുവിയാണ് ടാറ്റ പഞ്ച്. വേരിയന്റിന്റെ കൃത്യമായ വിശദാംശങ്ങൾ ലഭ്യമല്ല. ആറ് ലക്ഷം മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്.

Story highlights – Pharma Company Owner Gifts Tata Punch To Employees Ahead Of Diwali