തുടക്കം മമ്മൂട്ടി ചിത്രത്തിലൂടെ; മലയാള സിനിമയിൽ ആദ്യമായി പര്‍സ്യുട്ട് ക്യാമറ!

November 9, 2023

ഭാഷകൾക്കും രാജ്യങ്ങൾക്കുമപ്പുറം മലയാളക്കരയിലെ കഥകൾ ഇന്ന് സഞ്ചരിക്കുന്നുണ്ട്. പുതിയ പരീക്ഷണങ്ങൾ നടത്തുന്നതിലും നൂതന സങ്കേത്തിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതിലും ഒട്ടും പിന്നിലല്ല മലയാള സിനിമ. ഇപ്പോഴിതാ മലയാളത്തിൽ ആദ്യമായി പര്‍സ്യുട്ട് ക്യാമറ എത്തുകയാണ്. (Pursuit camera introduced in Malayalam cinema for the first time)

മലയാള സിനിമാ ചരിത്രത്തിലാദ്യമായാണ് പര്‍സ്യുട്ട് ക്യാമറ എത്തുന്നത്, അതും മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ടർബോയിലൂടെ. വൈശാഖാണ് ചിത്രത്തിന്റെ സംവിധായകൻ. മമ്മൂട്ടിയുടെ പിആർഒ ആയ റോബർട്ട് കുര്യാക്കോസാണ് ഇക്കാര്യം ആരാധകരോടായി അറിയിച്ചിരിക്കുന്നത്.

Read also: സോണിയ ഗാന്ധിയുമായി അമ്പരപ്പിക്കുന്ന രൂപസാദൃശ്യം; മമ്മൂട്ടി ചിത്രത്തിലെ നടിയെ തിരക്കി സോഷ്യൽ മീഡിയ

ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ഹോളിവുഡ് സിനിമകളിലെ ചേസിംഗ് രംഗങ്ങളിൽ ഉപയോഗിക്കുന്ന ഒരു മികച്ച ക്യാമറയാണ് പർസ്യുട്ട്. മണിക്കൂറിൽ 200 കിലോമീറ്റർ ചേസിംഗ് വരെ ഈ ക്യാമറയിൽ ചിത്രീകരിക്കാം.

ഹോളിവുഡ് ചിത്രങ്ങളായ ഫോർഡ് vs ഫെറാറി, ട്രാൻഫോർമേഴ്‌സ്, ഫാസ്റ്റ് & ഫ്യൂരിയസ് എന്നി ഹോളിവുഡ് ചിത്രങ്ങളിൽ വളരെ ഫലപ്രദമായി ഈ ക്യാമറ ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമകളായ ദിൽവാലെ, സഹോ, സൂര്യവംശി, പത്താൻ തുടങ്ങി ഒട്ടേറെ ഇന്ത്യൻ സിനിമകളിലും പർസ്യുട്ട് ക്യാമറയുടെ ഉപയോഗം കാണാം.

ഒക്ടോബർ 24ന് ഔദ്യോ​ഗിക പ്രഖ്യാപനം നടന്ന ടർബോയുടെ ഷൂറ്റിങ്ങ് അന്നുതന്നെ ആരംഭിച്ചിരുന്നു. മധുരരാജ എന്ന ചിത്രത്തിന് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്.

Story highlights: Pursuit camera introduced in Malayalam cinema for the first time