“ഒന്ന് സൂക്ഷിച്ചു നോക്കിക്കേ”; ജിറാഫ് തന്നെ, പക്ഷെ പുള്ളികളില്ല!
കുഞ്ഞുങ്ങളുടെ ജനനം ഏറെ സന്തോഷം ഉളവാക്കുന്ന ഒന്നാണ്. അത് മനുഷ്യനായാലും, മൃഗമായാലും. ടെന്നസിയിലെ ലൈംസ്റ്റോണിലുള്ള ബ്രൈറ്റ്സ് മൃഗശാലയിൽ ഒരു കുട്ടി ജിറാഫ് ജനിച്ചു. പക്ഷെ ആൾക്ക് ചില പ്രത്യേകതകളുണ്ട്. ജിറാഫുകളുടെ ഏറ്റവും വലിയ സവിശേഷതകളിലൊന്നായ പുള്ളികൾ ഈ കുഞ്ഞൻ ജിറാഫിനില്ലായിരുന്നു. പകരം മിനുസമാർന്ന തവിട്ടുനിറത്തിലുള്ള രോമങ്ങളുടെ ഒരു ആവരണമാണുള്ളത്. (Rare Giraffe born without spots)
ഇത്തരത്തിലുള്ള ജനനം വളരെ അപൂർവമാണ്. ഭൂമിയിൽ മറ്റൊരിടത്തും പുള്ളികളില്ലാത്ത മറ്റൊരു ജിറാഫ് ഇന്ന് ജീവിച്ചിരിപ്പില്ല. 1972 ൽ ജപ്പാനിലെ ടോക്കിയോയിലെ യുനോ മൃഗശാലയിലായിരുന്നു ഇത്തരത്തിൽ മറ്റൊരു കുട്ടി ജനിച്ചത്.
Read also: ‘കണ്ണാടി പോലെ വെട്ടിത്തിളങ്ങും’; കണ്ണഞ്ചിപ്പിക്കും ഭംഗിയുമായി സുന്ദരന് കുതിര
ജിറാഫിന് അമ്മയിൽ നിന്ന് പാരമ്പര്യമായി ലഭിക്കുന്നതാണ് പുള്ളിയുടെ പാറ്റേണുകൾ. കാട്ടിൽ മറഞ്ഞിരിക്കാൻ പുള്ളികൾ ഇവയെ സഹായിക്കുന്നു. വേട്ടക്കാരിൽ നിന്നും മറ്റ് വന്യ മൃഗങ്ങളിൽ നിന്നും സുരക്ഷ നേടാനും ഇത് അവരെ സഹായിക്കുന്നു.
മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയായ കുഞ്ഞൻ ജിറാഫിന് പേരിടാൻ ബ്രൈറ്റ്സ് മൃഗശാലയിലെ ജീവനക്കാർ പൊതുജനങ്ങളോട് സഹായം അഭ്യർത്ഥിച്ചിരുന്നു. ഏകദേശം 40,000 വോട്ടുകളിൽ നിന്ന് തിരഞ്ഞെടുത്തത് സ്വഹിലിയിലുള്ള ‘കിപെകീ’ എന്ന പേരായിരുന്നു. ‘വേറിട്ട് നിൽക്കുന്നത്’ എന്നാണ് പേരിന്റെ അർത്ഥം.
ലോകമെമ്പാടുമുള്ള പല മൃഗശാലകളും വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള സംരക്ഷണ പ്രവർത്തനങ്ങൾ ശക്തമായി തന്നെ കൊണ്ട് പോകാറുണ്ട്.
Story highlights: Rare Giraffe born without spots