“എന്നെ ദത്തെടുക്കാമോ”; നായ്ക്കളെ ദത്തെടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് പിസ ബോക്സുകൾ ഉപയോഗിച്ച് യുവസംരംഭക
ഒന്ന് നമുക്ക് ചുറ്റും നോക്കിയാൽ തന്നെ അഭയമില്ലാതെ തെരുവുകളിലൂടെ വലയുന്ന നിരവധി നായ്ക്കളെ കാണാം. ഇവർക്ക് സംരക്ഷണം നൽകുന്ന സംഘടനകളും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഇന്ന് ധാരാളമായി നടക്കുന്നുണ്ട്. എന്നാൽ വേറിട്ട ഒരു ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു പിസ്സ കമ്പനി. ഷെൽട്ടർ നായ്ക്കളെ ദത്തെടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് തങ്ങളുടെ പിസ ബോക്സുകൾ ഉപയോഗിക്കുകയാണ് യുഎസ് റെസ്റ്റോറന്റ്. ( Restaurant uses pizza boxes to promote adoption of shelter dogs )
മൃഗങ്ങളെ ദത്തെടുക്കാൻ താത്പര്യമുള്ളവരുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു സവിശേഷ മാർഗം ഇവർ കൊണ്ടുവന്നു. മാർച്ച് മുതൽ, ജസ്റ്റ് പിസ്സ & വിംഗ് കമ്പനി അവരുടെ പിസ്സ ബോക്സുകളിൽ വീടുകൾ തേടുന്ന ഓമനത്തമുള്ള നായ്ക്കളെ കുറിച്ചുള്ള സന്ദേശങ്ങളാണ് അവരുടെ ബോക്സുകളിൽ കുറിച്ചത്. കമ്പനിയുടെ ഉടമയായ മേരി അലോയ്യുടെ ആശയമായിരുന്നു ഇത്.
Read also: ശേഷം സ്ക്രീനിൽ; ഇലോൺ മസ്കിന്റെ ജീവചരിത്രം സിനിമയാകുന്നു!
നയാഗ്ര എസ്പിസിഎയിൽ സന്നദ്ധസേവനം നടത്തുന്ന സമയത്താണ് മിസ് അലോയ് പ്രചോദനം ഉൾക്കൊണ്ടത്. SPCA ഇവന്റ് കോർഡിനേറ്ററായ Kimberly LaRussaയുമായി സഹകരിച്ച് ഷെൽട്ടർ നായ്ക്കൾക്ക് അവരുടെ വീടുകൾ കണ്ടെത്താൻ സഹായിക്കുന്നതിനുള്ള വഴികൾ കണ്ടെത്തുന്നതിനായി അലോയ് പ്രവർത്തിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഷെൽട്ടർ മൃഗങ്ങളിലേക്ക് ആളുകളുടെ ശ്രദ്ധ കൊണ്ടുവരാൻ തന്റെ പിസ്സ ബിസിനസ്സ് കൊണ്ട് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ പ്രയോജനപ്പെടുത്താനും അലോയ് തീരുമാനിച്ചു. ഈ കാമ്പെയ്ൻ ആരംഭിച്ചതു മുതൽ, ഡസൻ കണക്കിന് നായ്ക്കക്കളാണ് ദത്തെടുക്കാൻ ഉടമകളെ കണ്ടെത്തിയത്. സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഈ ആശയം പൂർണ്ണമായും ഇഷ്ടപ്പെടുകയും സ്നേഹത്തോടും പിന്തുണയോടും കൂടി അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്യുന്നുണ്ട്.
Story highlights: New York restaurant uses pizza boxes to promote adoption of shelter dogs