പൂക്കളല്ല, പകരം കുടീരത്തിൽ നിർധനരായ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ; പ്രിയ അധ്യാപികയ്ക്ക് ആഗ്രഹപ്രകാരം യാത്ര നൽകി വിദ്യാർത്ഥികൾ
പ്രിയപ്പെട്ട അധ്യാപികയ്ക് ആഗ്രഹപ്രകാരം യാത്ര നൽകി വിദ്യാർത്ഥികൾ. ജോർജിയയിലെ സ്കൂൾ അധ്യാപികയായിരുന്ന ടാമി വാഡൽ ആണ് തന്റെ 58–ാമത്തെ വയസിൽ ക്യാൻസർ ബാധിച്ച് മരണപ്പെട്ടത്. 25 വർഷത്തോളം അവർ കുട്ടികൾക്കായി ജീവിച്ചു. തന്റെ അവസാന നാളിൽ ഒരു കാര്യം മാത്രമേ അവർ കുട്ടികളോട് ആവശ്യപ്പെട്ടുള്ളു. തന്നെ അവസാനമായി കാണാൻ വരുമ്പോൾ പൂക്കളല്ല, പകരം നിർധനരായ കുട്ടികൾക്കായി ആവശ്യ സാധനങ്ങൾ നിറച്ച ബാഗ് കൊണ്ടുവരണമെന്നായിരുന്നു ടീച്ചറുടെ ആഗ്രഹം. (Students Honor Beloved Teacher’s Last Wish)
തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപികയുടെ അവസാന ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് വിദ്യാർഥികൾ. നൂറിലധികം ബാഗുകളാണ് പ്രിയ ടീച്ചറെ കാണാൻ വന്നപ്പോൾ കുട്ടികൾ കൊണ്ടുവന്നത്. സംഭാവന ചെയ്ത ബാഗുകൾ സ്കൂൾ ഡിസ്ട്രിക്റ്റ് പ്രൊജക്ട് കണക്ട് വഴി ആവശ്യക്കാരായ വിദ്യാർഥികൾക്ക് വിതരണം ചെയ്തു.
Read also: ലോകത്തെ തന്നെ ശക്തരായ സ്ത്രീകൾ; ഭരണവും ദ്വീപും ഇവരുടെ കയ്യിൽ സുരക്ഷിതം!
വൻകുടലിൽ ക്യാൻസർ ബാധിച്ചാണ് ടാമി വാഡൽ മരിച്ചത്. എല്ലാ കുട്ടികളും വിദ്യാഭ്യാസം നേടണമെന്നായിരുന്നു ടാമി ആഗ്രഹിച്ചത്. അതിനായി അവർ കഠിനമായി പരിശ്രമിച്ചു. സ്കൂൾ സാമഗ്രികൾ നിറച്ച ബാഗുകൾ കൊണ്ടുവരാന്‍ കഴിയാത്തവർ കുട്ടികളുടെ പഠനത്തിനായി ഒരു സംഭാവന നൽകണമെന്നും ടാമി അവസാന ആഗ്രഹമായി എഴുതിവച്ചു.
Story highlights: Students Honor Beloved Teacher’s Last Wish with 100 Bags of School Supplies