‘ഞാൻ നിങ്ങളുടെ ഫാനല്ല തമ്പിയുടെയുടെ ഫാനാണ്, ആളുകൾക്ക് എന്നേക്കാളും ഇഷ്ടം കാർത്തിയെ’; സൂര്യ

November 8, 2023

തമിഴകത്ത് തിളങ്ങി നില്‍ക്കുന്ന താരസഹോദരങ്ങളാണ് സൂര്യയും കാര്‍ത്തിയും. അനിയൻ കാര്‍ത്തിയെ കുറിച്ച്‌ സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ആളുകള്‍ക്ക് തന്നേക്കാള്‍ ഇഷ്ടം കാര്‍ത്തിയെ ആണെന്ന് കേൾക്കുമ്പോൾ അസൂയ തോന്നാറുണ്ടെന്നും കാര്‍ത്തിയുടെ വളര്‍ച്ചയെ അഭിമാനത്തോടെയാണ് നോക്കി കാണുന്നതെന്നും സൂര്യ പറയുന്നു. ( Suriya About Brother Actor Karthi )

“കാര്‍ത്തി അഭിനയിക്കാൻ തുടങ്ങിയതില്‍ പിന്നെ ആളുകള്‍ വന്ന് ഞാൻ നിങ്ങളുടെ ഫാനല്ല, തമ്പിയുടെയുടെ ഫാനാണ് എന്നു പറയും. നിങ്ങളേക്കാള്‍ ഞങ്ങള്‍ക്കിഷ്ടം കാര്‍ത്തിയെ ആണെന്നു പറയും. അമ്പലങ്ങളിലും എയര്‍പോര്‍ട്ടുകളിലും എല്ലാം ആളുകള്‍ എന്റെ അടുത്ത് വന്ന് കാര്‍ത്തിയെ അണ് കൂടുതല്‍ ഇഷ്ടം എന്നു പറയുമ്പോൾ ചെറിയ അസൂയ തോന്നും.

കാര്‍ത്തിക്ക് വേണമെങ്കില്‍ ഇപ്പോള്‍ തന്നെ 50 സിനിമകളെങ്കിലും ചെയ്യാമായിരുന്നു, എന്നാല്‍ ചെയ്ത ഓരോ ചിത്രത്തിനും ആവശ്യമായ സമയവും പരിശ്രമവും കാര്‍ത്തി നല്‍കി. അതുകൊണ്ടാണ് നമ്മള്‍ ഇപ്പോള്‍ കാര്‍ത്തിയുടെ 25-ാം ചിത്രം ആഘോഷിക്കുന്നത്.

Read also: “ഇനി പല്ലുകൾക്ക് അൽപ്പം എണ്ണയിടാം”; എന്താണ് ഓയിൽ പുള്ളിംഗ്?

പരുത്തിവീരൻ, നാൻ മഹാൻ അല്ല തുടങ്ങിയ ചിത്രങ്ങള്‍ കാര്‍ത്തി എങ്ങനെ ചെയ്തെന്നാണ് എന്റെ അത്ഭുതം. ഞങ്ങളുടെ റൂട്ട് വേറെയാണ്”, സൂര്യ പറഞ്ഞു.കാര്‍ത്തി നായകനായെത്തുന്ന 25-ാം ചിത്രത്തിന്റെ ആഘോഷങ്ങളില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു സൂര്യ. കാര്‍ത്തിയുടെ ജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ല് കൂടിയാണ് ‘ജപ്പാൻ’ എന്ന് പേരിട്ടിരിക്കുന്ന രാജുമുരുഗൻ ചിത്രം. നവംബർ 10നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

2007-ല്‍ മികച്ച വിജയം നേടിയ ‘പരുത്തിവീരൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു കാര്‍ത്തിയുടെ അരങ്ങേറ്റം. ‘ആയിരത്തില്‍ ഒരുവൻ’, ‘പൈയ്യ’, ‘നാൻ മഹാൻ അല്ല’, ‘സിരുതെയ്’, കൈദി തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴകത്ത് തന്റെ സ്ഥാനം ഉറപ്പിച്ച അഭിനേതാവാണ് കാര്‍ത്തി.

Story Highlights: Suriya About Brother Actor Karthi