വിദ്യാർത്ഥികളിൽ വായനാശീലവും പൊതുവിജ്ഞാനവും വളർത്തിയെടുക്കുകയാണ് ലക്ഷ്യം; ‘ദളപതി വിജയ് ലൈബ്രറി’ക്ക് തുടക്കം!

November 19, 2023

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരമാണ് നടൻ വിജയ്. കേരളത്തിൽ മാത്രം വൻ ആരാധക വലയമാണ് താരത്തിനുള്ളത്. അദ്ദേഹം പങ്കെടുക്കുന്ന പൊതുചടങ്ങുകളും പ്രസംഗങ്ങളുമെല്ലാം എപ്പോഴും ജനശ്രദ്ധ ആകർഷിക്കാറുമുണ്ട്. (Thalapathy Vijay Library Launched)

ഇപ്പോഴിതാ വിജയ് നേതൃത്വം കൊടുക്കുന്ന വായനശാല പദ്ധതിക്ക് തുടക്കമായിരിക്കുന്നു. ‘ദളപതി വിജയ് ലൈബ്രറി’ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. വിജയ് മക്കൾ ഇയകം എന്ന ആരാധക സംഘടനയാണ് ഇതിന് നേതൃത്വം നൽകുന്നത്. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും ലൈബ്രറി തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ 11 സ്ഥലങ്ങളിൽ ലൈബ്രറി തുറക്കും.

Read also: 2023 ലെ മിസ് യൂണിവേഴ്‌സ് കിരീടം നേടി നോർത്ത് അമേരിക്കൻ വംശജ ഷെന്നിസ് പാലാസിയോസ്

രണ്ടാം ഘട്ടത്തിൽ തിരുനെൽവേലിയിൽ അഞ്ച്, കോയമ്പത്തൂർ ജില്ലയിൽ നാല്, ഈറോഡ് ജില്ലയിൽ മൂന്ന്, തെങ്കാശിയിൽ രണ്ട്, പുതുക്കോട്ടൈ, കരൂർ, ശിവഗംഗ, ദിണ്ടിക്കൽ വെസ്റ്റ് എന്നിവിടങ്ങളിൽ ഒന്ന് വീതവും 21 വായനശാലകൾ ആരംഭിക്കും. കന്യാകുമാരി, തിരുപ്പൂർ, സേലം ജില്ലകൾ ഉൾപ്പെടെ 32 സ്ഥലങ്ങളിൽ വായനശാലകൾ തുറക്കുന്നതോടെ മൂന്നാം ഘട്ടംവും പൂർത്തിയാകും. പദ്ധതി ക്രമേണ 234 മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് വിജയ് പറയുന്നത്.

വിദ്യാർത്ഥികളിൽ വായനാശീലവും പൊതുവിജ്ഞാനവും വളർത്തിയെടുക്കുകയാണ് ഈ വായനശാലകളിലൂടെ വിജയ് ലക്ഷ്യം വയ്ക്കുന്നത്. നേതാക്കളുടെ ചരിത്രം, പൊതുവിജ്ഞാന പുസ്തകങ്ങൾ, ചരിത്ര കഥകൾ എന്നിവ ലൈബ്രറിയിൽ ലഭ്യമാണ്. വിജയ്‌യുടെ നിർദേശപ്രകാരം എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സൗജന്യ ട്യൂഷൻ സെന്ററുകളും നിയമസഹായ കേന്ദ്രങ്ങളും ക്ലിനിക്കുകളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

Story highlights: Thalapathy Vijay Library Launched