ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലം; പ്രൗഢഗംഭീരമായ സുവർണ്ണ ക്ഷേത്രം!

November 16, 2023

രണ്ട് ദശലക്ഷം ആളുകൾ താമസിക്കുന്ന ഉത്തരേന്ത്യൻ നഗരമായ അമൃത്സർ നിരവധി കാര്യങ്ങൾക്ക് പേരുകേട്ടതാണ്. രുചികരമായ പാചകരീതി, ചരിത്രപരമായ പഴയ പട്ടണം, പിന്നെ സിഖ് മതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയമായ സുവർണ്ണ ക്ഷേത്രം അഥവാ ഗോൾഡൻ ടെംപിളും ഇവിടെത്തന്നെ. (The most visited place in the world)

ദിവസേന ലക്ഷക്കണക്കിന് ഭക്തരും വിശ്വാസികളും സന്ദർശിക്കുന്ന ഈ ക്ഷേത്രത്തിൽ അനുദിനം തിരക്ക് വർദ്ധിക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലം എന്ന പദവി ഈ ക്ഷേത്രത്തിന് ലഭിക്കാനും കാരണം ഇതുതന്നെ.

Read also: ലോകത്തെ തന്നെ ശക്തരായ സ്ത്രീകൾ; ഭരണവും ദ്വീപും ഇവരുടെ കയ്യിൽ സുരക്ഷിതം!

ഇവിടേക്ക് വരുന്ന ഭക്തർ പലപ്പോഴും അതിന്റെ സൗന്ദര്യം കണ്ട് അത്ഭുതപ്പെടാറുണ്ട്. അതിലുപരി സിഖുകാരുടെ ഭക്തിയും സ്നേഹവും അവരെ ആശ്ചര്യപ്പെടുത്തുന്നു. 1581-ലാണ് സുവർണ്ണ ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചത്. അത് പൂർത്തിയാക്കാൻ 8 വർഷങ്ങളെടുത്തു.

സുവർണ്ണ ക്ഷേത്രത്തിന്റെ ‘ലംഗർ’ ലോകത്തിലെ ഏറ്റവും വലിയ അടുക്കളയാണ്. പ്രതിദിനം 100,000 ആളുകൾക്ക് ആഴ്ചയിൽ ഏഴ് ദിവസവും ഇവിടെ ഭക്ഷണം ലഭ്യമാണ്. പാർപ്പിടവും ഭക്ഷണവും ആവശ്യമുള്ളിടത്തോളം യാതൊരു വിവേചനമില്ലാതെ എല്ലാവർക്കും ഇവിടെ ഭക്ഷണം കഴിക്കാം. ഓരോ 15 മിനിറ്റോ അതിൽ കൂടുതലോ കഴിയുമ്പോൾ വോളണ്ടിയർമാർ അടുത്ത റൗണ്ട് ഭക്ഷണം വിളമ്പുന്നതിനായി വൃത്തിയാക്കുകയും ഹാൾ ഒരുക്കുകയും ചെയ്യുന്നു. അങ്ങനെ ഭക്ഷണവും വിളമ്പലും ഇവിടെ അവസാനിക്കുന്നേയില്ല. നന്മ നിറഞ്ഞ ഇവിടം പ്രൗഢിയോടെ ഇനിയും നിലനിൽക്കും എന്നതിൽ സംശയം ലേശമില്ല.

Story highlights: The most visited place in the world