ആടിപ്പാടി കുസൃതിക്കൂട്ടം; ജനശ്രദ്ധ നേടി ടോപ് സിംഗർ പ്രൊമോ വിഡിയോ

November 1, 2023

മലയാളി പ്രേക്ഷകർക്ക് എക്കാലവും പ്രിയപ്പെട്ട ടെലിവിഷൻ ഷോകളിൽ ഒന്നാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രിയങ്കരമാണ് കുസൃതി കുരുന്നുകളുടെ പാട്ടും, കുറുമ്പും, ചിരിവിശേഷങ്ങളും. കുഞ്ഞുമക്കൾ അരങ്ങു വാഴുന്ന ഈ പരിപാടിയുടെ ആരാധക വലയം ചില്ലറയല്ല. അത് കൊണ്ട് തന്നെ ടോപ് സിംഗർ വേദിയിലെ കുട്ടിവിശേഷങ്ങൾ എപ്പോഴും ജനശ്രദ്ധ പിടിച്ചു പറ്റാറുമുണ്ട്. ഇപ്പോഴിതാ, ആരാധകരുടെ ശ്രദ്ധ നേടുകയാണ് ടോപ് സിംഗറിന്റെ ഏറ്റവും പുതിയ പ്രൊമോ വിഡിയോ. (Top Singer promo video)

കുരുന്നുകളുടെ ഒരു കൗതുക ലോകം തന്നെ പ്രൊമോയിൽ കാണാം. നൈറ്റ് സൂട്ടുകൾ ധരിച്ച് കളികളിൽ മുഴുകുന്ന കുട്ടികളും അവരോടൊപ്പം കൂട്ട് കൂടാൻ വന്ന ജിമ്പ്രൂട്ടനും വിഡിയോയിൽ ഉണ്ട്. കുസൃതി കൂട്ടത്തോടൊപ്പം ആടിപ്പാടി രസിക്കുന്ന പരിപാടിയുടെ അവതാരിക മീനാക്ഷിയെയും വിഡിയോയിൽ കാണാം.

Read also: നിറകണ്ണോടെ മകളെ മുറുകെ പിടിച്ച്..; ക്യാൻസർ നാലാംഘട്ടത്തിൽ മകൾക്കൊപ്പം കോളേജ് വേദിയിൽ എത്തി ഒരച്ഛൻ

എല്ലാ ദിവസവും രാത്രി 7:30 ന് ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന പരിപാടിയുടെ വിധികർത്താക്കൾ ഗായകരായ എം ജി ശ്രീകുമാർ, ശരത്ത്, നിത്യ മാമ്മൻ എന്നിവരാണ്.

Story highlights: Top Singer promo video