‘അപ്രതീക്ഷിതമായ ആലിംഗനം’; കണ്ണുനിറഞ്ഞ് നടി ശാലിൻ സോയ!
ബാലതാരമായി മലയാള സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചയാളാണ് നടി ശാലിൻ സോയ. ചെറുതും വലുതുമായി നിരവധി വേഷങ്ങൾ വെള്ളിത്തിരയിലും ടെലിവിഷനിലും ശാലിൻ കൈകാര്യം ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ‘ദീപാ റാണി’ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ ചിത്രമായ ‘കണ്ണകി’ യുടെ പ്രീമിയറിൽ വികാരഭരിതയായി പൊട്ടിക്കരയുന്ന ശാലിന്റെ വിഡിയോയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. (Actress Shaalin Zoya becomes emotional at latest movie premiere)
സിനിമയിലെ ശാലിന്റെ പ്രകടനം ഏറെ ഇഷ്ടപ്പെട്ട യുവതി കാണികളുടെ ഇടയിൽ നിന്ന് ഓടിവന്ന് ശാലിനെ കെട്ടിപ്പിടിച്ച് അഭനന്ദിക്കുകയാണ്. തനിക്ക് ലഭിച്ച അംഗീകാരത്തിലും അഭിനന്ദനങ്ങളിലും മനസ്സ് നിറഞ്ഞ ശാലിൻ ഒടുവിൽ പൊട്ടിക്കരയുകയാണ്.
I will never ever ever forget this day in my life! This was the very first special show and this was the very first response. I will never forget you mam, The way you stood up and and said “I want to hug you’!” and the way you cried. Alhamdullillah I’m grateful❤️ pic.twitter.com/RrRP2oT5tn
— Shaalin Zoya (@shaalinofficial) December 12, 2023
Read also: അന്നത്തെ പതിമൂന്നുകാരി- അച്ഛനെടുത്ത ചിത്രം പങ്കുവെച്ച് ഭാവന
ഏറെ ഹൃദസ്പർശിയായ വിഡിയോ X-ൽ പങ്കുവെച്ചതും ശാലിൻ തന്നെയാണ്. പോസ്റ്റിനൊപ്പം ശാലിൻ ഷെയർ ചെയ്ത കുറിപ്പിങ്ങനെ, “ഈ ദിവസം ഞാൻ ജീവിതത്തിൽ ഒരിക്കലും മറക്കില്ല. ഇത് സിനിമയുടെ ആദ്യത്തെ പ്രത്യേക ഷോ ആയിരുന്നു. ആദ്യമായി ലഭിച്ച പ്രതികരണവും ഇതായിരുന്നു. ഞാൻ നിങ്ങളെ ഒരിക്കലും മറക്കില്ല മാം. ‘എനിക്ക് നിന്നെ കെട്ടിപ്പിടിക്കണം” എന്ന് പറഞ്ഞ് നിങ്ങൾ എഴുന്നേറ്റ് നിന്ന രംഗവും നിങ്ങൾ പൊട്ടിക്കരഞ്ഞതും ഞാൻ ഒരിക്കലും മറക്കില്ല. അൽഹംദുലില്ലാ! ഞാൻ നന്ദിയുള്ളവളാണ്.”
അഭിനയത്തിൽ മാത്രമല്ല ചലച്ചിത്ര സംവിധാനത്തിലും ശാലിൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സ്ത്രീ ശാക്തീകരണം പ്രമേയമായ ‘സിറ്റ’ എന്ന ചിത്രം ഉൾപ്പടെ വേറെയും ഷോർട് ഫിലിമുകൾക്ക് ശാലിൻ സംവിധാനം നിർവഹിച്ചിട്ടുണ്ട്.
Story highlights: Actress Shaalin Zoya becomes emotional at latest movie premiere