’18 വർഷം പിന്നിടുന്ന സൗഹൃദം, ദാമ്പത്യത്തിന്റെ 9 വർഷങ്ങൾ..’- കുറിപ്പും ചിത്രങ്ങളുമായി അനൂപ് മേനോൻ
മലയാളത്തിന്റെ പ്രിയ താരമാണ് അനൂപ് മേനോൻ. സംവിധായകൻ, നിർമാതാവ്, അഭിനേതാവ്, രചയിതാവ് എന്നീ നിലകളിൽ എല്ലാം അദ്ദേഹം ശ്രദ്ധേയനായി. അടുത്തിടെ പത്മ എന്ന ചിത്രത്തിലൂടെയാണ് നിർമാതാവിന്റെ കുപ്പായം അണിഞ്ഞത്. സമൂഹമാധ്യമങ്ങളിൽ സജീവമായ അനൂപ് മേനോൻ ഇപ്പോഴിതാ, ഹൃദ്യമായ വിവാഹവാർഷിക ആശംസ അറിയിക്കുകയാണ് ഭാര്യ ഷേമ അലക്സാണ്ടറിന്. ദീർഘകാലം സുഹൃത്തുക്കളായിരുന്ന ഇവർ 9 വർഷങ്ങൾക്ക് മുൻപാണ് വിവാഹിതരായത്.
‘9 വർഷം ഞങ്ങൾ ഒരു യൂണിറ്റ് എന്ന നിലയിൽ… 18 വർഷം മികച്ച സുഹൃത്തുക്കളായി… ഈ കൂട്ടുകെട്ടിന് പ്രപഞ്ചത്തിന് നന്ദി അറിയിക്കുകയും, മനോഹരമായ വാർഷിക ആശംസകൾക്ക് എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്യുന്നു.’- അനൂപ് മേനോൻ കുറിക്കുന്നു. ഷേമയ്ക്കൊപ്പം നിരവധി ചിത്രങ്ങൾ അനൂപ് പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, ആദ്യ നിർമ്മാണ സംരംഭമായി പത്മ എന്ന ചിത്രത്തിൽ അനൂപ് മേനോനും പ്രധാന വേഷത്തിൽ എത്തിയിരുന്നു. സുരഭി ലക്ഷ്മി ആയിരുന്നു നായിക. അനൂപ് മേനോൻ സ്റ്റോറീസ് എന്നാണ് പ്രൊഡക്ഷൻ കമ്പനിയുടെ പേര്. അതേസമയം, നിരവധി ചിത്രങ്ങളാണ് അനൂപ് മേനോൻ നായകനായും സംവിധായകനായും അണിയറയിൽ പുരോഗമിക്കുന്നത്.
Read also: പൂട്ടിയിട്ട വീട്ടിനുള്ളിൽ ഒരു കുടുംബത്തിലെ 5 പേരുടെ അസ്ഥികൂടങ്ങൾ; അവസാനമായി ഇവരെ കണ്ടത് 2019-ൽ
അനൂപ് മേനോന് ആദ്യമായി സംവിധായകനായ കിംഗ് ഫിഷ് 2022ൽ റിലീസ് ചെയ്തിരുന്നു. അനൂപ് മേനോനൊപ്പം സംവിധായകൻ രഞ്ജിത്തും കൂടി ഒന്നിക്കുന്നുവെന്ന മറ്റൊരു പ്രത്യേകത കൂടി ഇ ചിത്രത്തിനുണ്ടായിരുന്നു.അതേസമയം, ട്രിവാൻഡ്രം ലോഡ്ജിന് ശേഷം അനൂപ് മേനോൻ- വി.കെ പ്രകാശ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി എന്ന ചിത്രത്തിൽ പ്രിയ വാര്യരാണ് നായിക. ചിത്രത്തിൽ അനൂപിന്റെ കഥാപാത്രത്തിന്റെ പേര് തമ്പിയെന്നും , പ്രിയയുടെ കഥാപാത്രത്തിന്റെ പേര് സാറ എന്നുമാണ്.
Story highlights- anoop menon and shema 9th wedding anniversary