വ്‌ലാഡിമിര്‍ പുടിന് നേരെ വധശ്രമം, കാന്‍സര്‍ ചികിത്സയും സാമ്പത്തിക പ്രതിസന്ധിയും; 2024-ലെ ബാബ വാംഗ പ്രവചനങ്ങള്‍..

December 15, 2023

ബാബ വാംഗ എന്ന പേര് കേള്‍ക്കുമ്പോള്‍ പ്രവചനങ്ങള്‍ എന്നാണേ നിങ്ങളുടെ മനസിലേക്ക് എത്തുന്നത്. അതിന്റെ കാരണം മറ്റൊന്നുമല്ല, ബള്‍ഗേറിയന്‍ നിഗൂഢസന്യാസിനി ബാബ വാംഗ നടത്തിയ പ്രവചനങ്ങള്‍ പലതും കഴിഞ്ഞ കാലങ്ങളില്‍ യഥാര്‍ഥ്യമായിട്ടുണ്ടെന്നാണ് പലരു കരുതുന്നത്. സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണം, ഡയാന രാജകുമാരിയുടെ മരണം, ചെര്‍ണോബില്‍ ദുരന്തം, ബ്രെക്സിറ്റ് എന്നിവ വാംഗ പ്രവചിച്ചിരുന്നതായാണ് കരുതപ്പെടുന്നത്. കൊവിഡ് മഹാമാരിയും ലോക സാമ്പത്തിക പ്രതിസന്ധിയും അടക്കം പ്രവചനത്തില്‍ ഉള്‍പ്പെട്ടിരുന്നുവെന്നതുകൊണ്ടാണ് മരണപ്പെട്ട് 25 വര്‍ഷങ്ങള്‍ കടന്നുപോയിട്ടും വാംഗ ഇപ്പോഴും വാര്‍ത്തകളില്‍ നിറയുന്നത്. ( Baba Vanga predictions for 2024 )

2024-നെ കുറിച്ച് ബാബ വാംഗയുടെ പ്രവചനങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. അടുത്ത വര്‍ഷം സംഭവിക്കാനിരിക്കുന്ന ഏഴ് കാര്യങ്ങള്‍ വാംഗ പ്രവചിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് 2024-ല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് നേരെ വധശ്രമം ഉണ്ടാകും എന്നതാണ്. ഒരു റഷ്യന്‍ പൗരന്‍ തന്നെയായിരിക്കും ആക്രമത്തിന് പിന്നിലെന്നും പ്രവചനത്തിലുണ്ട്.

യൂറോപ്പില്‍ ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കുമെന്നും ഒരു വലിയ രാഷ്ട്രം അവരുടെ ശേഖരത്തിലുള്ള ജൈവായുധങ്ങളുടെ പരീക്ഷണം നടത്തുകയോ അവ ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തുകയോ ചെയ്യും. ഈ അപകട മുന്നറിയുപ്പുകള്‍ക്കൊപ്പം അടുത്ത വര്‍ഷം ലോക സമ്പദ്വ്യവസ്ഥ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടും. ഇത് രാജ്യങ്ങള്‍ക്കിടയിലെ നയതന്ത്ര ബന്ധങ്ങള്‍ വഷളാകുന്നതിലേക്ക് നയിക്കും. അതോടൊപ്പം തന്നെ ഭീകരമായ കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുമെന്നും വാംഗയുടെ പ്രവചനങ്ങളിലുണ്ട. സൈബര്‍ ആക്രമണങ്ങള്‍ വലിയ തോതില്‍ വര്‍ധിക്കും.

ഇതോടൊപ്പം പ്രതീക്ഷ നല്‍കുന്ന കുറച്ച് നല്ല പ്രവചനങ്ങളും വാംഗ നടത്തിയിട്ടുണ്ട്. 2024-ല്‍ അല്‍ഷിമേഴ്സിനും അര്‍ബുദത്തിനും പുതിയ ചികിത്സാരീതികള്‍ ഗവേഷകര്‍ കണ്ടെത്തും. ക്വാണ്ടം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട് വലിയൊരു കണ്ടുപിടിത്തത്തിന് ലോകം സാക്ഷിയാകുമെന്നും വാംഗയുടെ പ്രവചനത്തിലുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

ബള്‍ഗേറിയന്‍ വൃദ്ധ സന്യാസിനിയായിരുന്ന ബാബ വാംഗയുടെ യഥാര്‍ഥ പേര് വാംഗേലിയ പാണ്ഡേവ ഗുഷ്‌തെരോവ എന്നാണ്. 1911-ല്‍ ജനിച്ച വാംഗയ്ക്ക് പന്ത്രണ്ടാം വയസിലാണ് കാഴ്ചശേഷി നഷ്ടമാകുന്നത്. ഇതിന് പിന്നാലെയാണ് വാംഗയ്ക്ക് പ്രവചിക്കാനുള്ള അമാനുഷിക ശക്തി ലഭിച്ചുവെന്നാണ് പറയുന്നത്. ചെറുപ്പം മുതല്‍ ദുരിതത്തിലൂടെ കടന്നുപോയ വാംഗ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ് കൂടുതല്‍ പ്രശസ്തിയാര്‍ജിച്ചത്. 1996-ല്‍ തന്റെ 86-ാം വയസിലാണ് വാംഗ മരണപ്പെട്ടത്.

Read Also : ലോകത്തിലെ ഏറ്റവും അപകടകരമായ ആഘോഷങ്ങൾ

മരണപ്പെട്ട് 26 വര്‍ഷങ്ങള്‍ക്ക് ശേഷവും അവരുടെ പ്രവചനങ്ങള്‍ക്ക് ലോകം കാതോര്‍ക്കുകയാണ്. 1960 കാലഘട്ടത്തില്‍ ബള്‍ഗേറിയയിലെ പെട്രിച്ച് മുനിസിപ്പാലിറ്റി ബാബ വംഗയെ ബള്‍ഗേറിയന്‍ അക്കാദമി ഓഫ് സയന്‍സസിന്റെ ഭാഗമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സജസ്റ്റോളജിയില്‍ നിയമിച്ചിരുന്നു. ഈ കാലയളവിലാണ് എഴുത്തും വായനയും അറിയാത്ത വാംഗയുടെ പ്രവചനങ്ങള്‍ സഹായികള്‍ എഴുതി സൂക്ഷിച്ചത്. ഇവരില്‍ നിന്നാണ് പ്രവചനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായതെന്നാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Story Highlights : Baba Vanga predictions for 2024