ഉണരാം ബ്രഹ്മമുഹൂർത്തത്തിൽ; നേട്ടങ്ങൾ ഒട്ടേറെ!
പലരും പല സമയങ്ങളിൽ ദിവസം ആരംഭിക്കുന്നവരാണ്. ചിലർ അതിരാവിലെ എഴുന്നേൽക്കാൻ ഇഷ്ടപ്പെടുമ്പോൾ മറ്റ് ചിലർ രാത്രി വൈകിയിരുന്ന് ജോലികൾ തീർത്ത് അല്പം വൈകി ഉണരാൻ ഇഷ്ടപ്പെടുന്നു. എന്നാൽ ഉണരാൻ മികച്ച സമയം ഉണ്ടോ എന്ന ചോദ്യം എക്കാലത്തും ചർച്ചാവിഷയമാണ്. ഓരോരുത്തർക്കും തങ്ങളുടേതായ മുൻഗണനകൾ ഉള്ളപ്പോൾ തന്നെ ദിവസം തുടങ്ങാൻ ഏറ്റവും മികച്ച സമയം എന്നറിയപ്പെടുന്ന ബ്രഹ്മമുഹൂർത്തത്തിൽ ഉണരുന്നത് ജീവിതത്തിൽ എങ്ങനെ മാറ്റങ്ങൾ കൊണ്ടുവരും എന്ന് നോക്കാം. (How waking up at Brahmamuhurtha benefits the mind and body)
സൂര്യൻ ഉദിക്കുന്നതിന് ഒരു മണിക്കൂറും 36 മിനിറ്റും മുൻപുള്ള സമയമാണ് ബ്രഹ്മമുഹൂർത്തം എന്ന് കണക്കാക്കപ്പെടുന്നത്. കാലത്ത് 4:30-യാണ് സാധാരണ ഗതിയിൽ ബ്രഹ്മമുഹൂർത്തം. എങ്കിലും, പല ഇടങ്ങളിൽ സൂര്യൻ ഉദിക്കുന്ന സമയത്തിൽ വ്യത്യാസങ്ങൾ ഉള്ളതിനാൽ 3:30 മുതൽ 6:00 മണിക്കിടയിൽ സൂര്യോദയം അനുസരിച്ച് ഈ സമയം മാറിക്കൊണ്ടിരിക്കും.
Read also: പ്രഭാത ഭക്ഷണത്തിനൊപ്പം കാരറ്റ് ജ്യുസ് ഉള്‍പ്പെടുത്താം; ആരോഗ്യ ഗുണങ്ങള്‍ ഏറെ
അതികാലത്ത് ഉണരുന്നതിലൂടെ ഉൽപ്പാദനക്ഷമത, സജീവത, ജാഗ്രത, എന്നിവയുൾപ്പെടെ ഒരാൾക്ക് ലഭിക്കുന്ന ശാരീരികവും മാനസികവുമായ നേട്ടങ്ങൾ ഒട്ടേറെയാണ്. കൂടാതെ, ദിവസം നേരത്തെ ആരംഭിക്കുന്നതിലൂടെ ചെയ്ത് തീർക്കാനുള്ള പ്രധാനപ്പെട്ട ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കൂടുതൽ സമയവും ലഭിക്കും.
ഈ സമയത്ത് നമ്മുടെ രണ്ട് നാസാദ്വാരങ്ങളും സജീവമായി പ്രവർത്തിക്കുന്നു. അതുകൊണ്ട് തന്നെ നമുക്ക് നന്നായി ശ്വസിക്കാൻ കഴിയും. ശ്രദ്ധ കെടുത്താൻ യാതൊന്നും ഇല്ലാത്തതിനാൽ ഒരാളുടെ ക്രീയേറ്റീവ് വശങ്ങൾ പ്രതിഫലിപ്പിക്കാനും പ്രവർത്തിക്കാനുമുള്ള മികച്ച സമയമാണിത്. മെലറ്റോണിന്റെ സ്വാഭാവിക ഉൽപാദനവും ഈ മണിക്കൂറിൽ ഉയർന്നതാണ്. ബ്രഹ്മമുഹൂർത്തത്തിൽ, നിങ്ങളുടെ മനസ്സ് സജീവവും, ഇന്ദ്രിയങ്ങൾ ജാഗ്രതയുള്ളതുമാണ്. അതിനാൽ നിങ്ങൾ കൂടുതൽ അവബോധമുള്ളവരായിരിക്കും. പ്രാർത്ഥന, മെഡിറ്റേഷൻ പോലെ ഏകാഗ്രത ഏറെ ആവശ്യപ്പെടുന്ന പ്രവർത്തികളിൽ ഏർപ്പെടാനുള്ള ഏറ്റവും മികച്ച സമയവും ബ്രഹ്മമുഹൂർത്തം തന്നെ.
Story highlights: How waking up at Brahmamuhurtha benefits the mind and body